ഖത്തര്‍ ലോകകപ്പിലെ അവസാന നാലു മത്സരങ്ങളില്‍ മൂന്നും ഗോള്‍ രഹിതമായാണ് അവസാനിച്ചത്.ഗ്രൂപ്പ് എഫില്‍ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യ ആണ് നന്നായി തുടങ്ങിയത്. ആദ്യ പകുതിയില്‍ ഉടനീളം കൂടുതല്‍ സമയം പന്ത് കൈവശം വെക്കാനും കളി നിയന്ത്രിക്കാനും അവര്‍ക്ക് ആയി. എന്നാല്‍ മോഡ്രിചിനും സംഘത്തിനും നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല. 17ആം മിനുട്ടില്‍ പെരിസിചിന്റെ ഒരു ലോങ് റേഞ്ചര്‍ ആയിരുന്നു കളിയിലെ ആദ്യ നല്ല ഗോള്‍ ശ്രമം. ഇതിനു ശേഷം ആദ്യ പകുതിയുടെ അവസാനം വരെ ഒറ്റ നല്ല അവസരം പോലും വന്നില്ല. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ നോഡ്രിചിന് ഒരു നല്ല അവസരം കിട്ടി. പക്ഷെ ക്രൊയേഷ്യന്‍ ക്യാപ്റ്റന്റെ ഷോട്ട് ഗോള്‍ പോസ്റ്റിന് തൊട്ടു മുകളിലൂടെ പുറത്ത് പോയി.രണ്ടാം പകുതിയിലും ക്രൊയേഷ്യ പന്ത് കൈവശം വെച്ചു എങ്കിലും ഗോളിന് അടുത്ത് ഒന്നും അവര്‍ എത്തിയില്ല. മൊറോക്കോയും രണ്ടാം പകുതിയില്‍ നിശബ്ദര്‍ ആയിരുന്നു. സിയെച് പോലുള്ള പ്രധാന താരങ്ങള്‍ കളത്തില്‍ ഉണ്ടോ എന്നു പോലും അറിയാന്‍ കഴിഞ്ഞില്ല.