പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് അദ്ദേഹം യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്.വൊലോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ സുനക്, യുക്രെയ്‌ന് എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിച്ചു.”സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് ബ്രിട്ടണ് അറിയാം. ഞങ്ങള്‍ എന്നും നിങ്ങളോടൊപ്പമുണ്ടാകും” എന്നാണ് സുനക് പറഞ്ഞത്. സുനക് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം ആദ്യമായിട്ടാണ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.യുകെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ സെലന്‍സ്‌കി നന്ദി അറിയിച്ചു. നിങ്ങളെപ്പോലുള്ള സുഹൃത്തുക്കള്‍ കൂടെയുണ്ടെങ്കില്‍ വിജയം ഉറപ്പാണ്. എന്താണ് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമെന്ന് ഇരു രാജ്യങ്ങള്‍ക്കുമറിയാം എന്നും സെലന്‍സ്‌കി ട്വിറ്ററില്‍ കുറിച്ചു.നേരത്തെ യുക്രെയ്ന്‍ സ്വാതന്ത്ര്യദിനത്തില്‍, റഷ്യയ്‌ക്കെതിരെ ചെറുത്തുനില്‍ക്കാന്‍ കാണിച്ച രാജ്യത്തിന്റെ ധൈര്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് സുനക് കത്തയച്ചിരുന്നു. ബ്രിട്ടണ്‍ എന്നും യുക്രെയ്‌നൊപ്പമുണ്ടാകുമെന്നും അന്ന് ഉറപ്പ് നല്‍കിയിരുന്നു. രാജ്യത്തെ ഉയര്‍ത്താനും സമ്ബന്നമാക്കാനും താന്‍ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കുമെന്നാണ് സുനക് കത്തില്‍ പരാമര്‍ശിച്ചത്.