വെള്ളറട ഗ്രാമപഞ്ചായത്ത് വെള്ളറട കെപിഎം ഹാളിൽ നാളെ (15/ 11 ) തിരുവനന്തപുരം പ്രേംനസീർ സുഹൃത് സമിതിയുടെയും കവടിയാർ ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുടെയും കാർഡിയോളജി , ഡയബറ്റിക് പരിശോധന ,കണ്ണ് – ദന്ത വിഭാഗങ്ങൾ, ആയുർവേദം , ഹോമിയോ വിഭാഗങ്ങളുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

0

വെള്ളറട പഞ്ചായത്ത് മെഡിക്കൽ ക്യാമ്പ് ::: വെള്ളറട ഗ്രാമപഞ്ചായത്ത് വെള്ളറട കെപിഎം ഹാളിൽ നാളെ (15/ 11 ) തിരുവനന്തപുരം പ്രേംനസീർ സുഹൃത് സമിതിയുടെയും കവടിയാർ ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുടെയും സഹകരണത്തോടെ തെക്കൻ കേരളത്തിലെ പ്രമുഖ ചികിത്സാ കേന്ദ്രമായ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഡിയോളജി , ഡയബറ്റിക് പരിശോധന ,കണ്ണ് – ദന്ത വിഭാഗങ്ങൾ, ആയുർവേദം , ഹോമിയോ വിഭാഗങ്ങളുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജ് മോഹനന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അൻസജിത റസൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി മംഗൾദാസ് , പ്രേം നസീർ സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ , പഞ്ചായത്ത് വൈസ്പ്രസിഡന്റ് ദീപ്തി , മെമ്പർമാരായ ജയന്തി ,അശോക് കുമാർ ,ആനി പ്രസാദ് മുട്ടച്ചൽ സിവിൻ , കെ.ദസ്തഗീർ ,ജമീൽ യൂസഫ് , എസ്.ആർ സുനിത എന്നിവർ പ്രസംഗിക്കുo .ഡോക്ടർ ശാലിനി രാജ്, Dr: ബിനു ഷ ഡോക്ടർ നൂർജഹാൻ ഡോക്ടർജിനു വീണാ വിജയ് എന്നിവർ ക്യാമ്പിൽ നേതൃത്വം നൽകും ടിഎംസി മൊബൈൽ ടെക്നോളജിയുടെ സൗജന്യ മൊബൈൽ ലാപ്ടോപ്പ് സർവീസ് ക്യാമ്പും സംഘടിപ്പിക്കുന്നു

You might also like
Leave A Reply

Your email address will not be published.