വെള്ളറട പഞ്ചായത്ത് മെഡിക്കൽ ക്യാമ്പ് പ്രേംനസീർ സുഹൃത് സമിതിയും , കവടിയാർ ടി.എം.സി മൊബൈൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടും, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ
നിംസ് – വെള്ളറട പഞ്ചായത്ത് മെഡിക്കൽ ക്യാമ്പ് വെള്ളറട :വെള്ളറട ഗ്രാമപഞ്ചായത്തും പ്രേംനസീർ സുഹൃത് സമിതിയും , കവടിയാർ ടി.എം.സി മൊബൈൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടും, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ വെള്ളറട കെ.പി.എം.ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് എം രാജ് മോഹന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അൻസജിതാ റസൽ ഉദ്ഘാടനം ചെയ്തു. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജി മംഗൾദാസ് , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ്തി ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി , എ.ഡി.എസ് , എസ്.ആർ. സുനിത, സി.ഡി. എസ് , ആർ.എസ്.സി ത,മണക്കാട് അബ്ദുൽ കലാം , താന്നിമൂട് ഷാജഹാൻ എന്നിവർ പ്രസംഗിച്ചു ഡോക്ടർ ശാലിനി രാജ് , ഡോ:എസ് പുഷ്പ കുമാരി , ഡോക്ടർ ബിനു ഷ.പി.ജോർജ് ,
ഡോക്ടർ ജിനു , ഡോക്ടർ നൂർജഹാൻ :ഡോക്ടർ വീണാ വിജയ് , എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .അലോപ്പതി, ആയുർവേദം ,ഹോമിയോപ്പതി, കാർഡിയോളജി, ദന്തൽ , നേത്ര വിഭാഗങ്ങളുടെ ചികിത്സയും നടത്തി. ഇരുപതിലധികം പാരാമെഡിക്കൽ സ്റ്റാഫുകളുടെ സേവനം ഉണ്ടായിരുന്നു. ടി.എം.സി.യുടെ മൊബൈൽ , ലാപ് ടോപ്പ് സൗജന്യ സർവ്വീസ് ക്യാമ്പും സംഘടിപ്പിച്ചു.