സാമ്ബത്തിക പ്രതിസന്ധിക്കിടെ പൂന്തോട്ടത്തില്‍ 12 കോടിയുടെ വെങ്കല പ്രതിമ സ്ഥാപിച്ച്‌ ഋഷി സുനക്

0

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ് പൂന്തോട്ടത്തിലേക്കാണ് 1.3 ദശലക്ഷം പൗണ്ട് (ഏകദേശം 12 കോടി ഇന്ത്യന്‍ രൂപ) ചെലവഴിച്ച്‌ വെങ്കല ശില്‍പം വാങ്ങിയത്. പ്രധാനമന്ത്രിയുടെ നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.വിലക്കയറ്റം, ഗാര്‍ഹിക ബില്ലുകള്‍, ചെലവുചുരുക്കല്‍ നടപടികള്‍ എന്നിവയെ ചൊല്ലി വലിയ പ്രതിസന്ധി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ നടപടിയെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. പ്രമുഖ ബ്രിട്ടീഷ് കലാകാരനില്‍ നിന്ന് ശില്‍പം വാങ്ങാനുള്ള യു.കെ ഗവണ്‍മെന്റിന്റെ തീരുമാനത്തെ ജനങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. ഹെന്‍റി മൂര്‍ ‘വര്‍ക്കിംഗ് മോഡല്‍ ഫോര്‍ സീറ്റഡ് വുമണ്‍ എന്ന ശില്‍പമാണ് സര്‍ക്കാര്‍ ലേലത്തില്‍ സ്വന്തമാക്കിയതെന്ന് ‘സണ്‍ പത്രം’ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞമാസമായിരുന്നു ലേലം നടന്നത്. ജനങ്ങളുടെ നികുതിപ്പണം അനാവശ്യമായി ചെലവഴിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ധൂര്‍ത്താണെന്നും സാമ്ബത്തിക വിദഗ്ധര്‍ പറയുന്നു. ബ്രിട്ടന്‍ കടുത്ത വരള്‍ച്ച നേരിട്ട സമയത്ത് സ്വകാര്യ ഭവനത്തില്‍ വലിയ സ്വിമ്മിങ് പൂള്‍ പണിതതിനും ഋഷി സുനക് പഴികേട്ടിരുന്നു. ബ്രിട്ടന്റെ 57-ാമത് പ്രധാനമന്ത്രിയും ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനുമാണ് 42കാരനായ ഋഷി സുനക്.

You might also like

Leave A Reply

Your email address will not be published.