തിരു: 2023 ജനുവരി 9 മുതൽ 11 വരെ തിരുവനന്തപുരത്ത് നടക്കുന്ന 21-ാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ ബ്രോഷറും ലോഗോയും
ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ പ്രകാശനം ചെയ്തു.

മന്ത്രിയുടെ ഔദ്യോഗിക വസതിയായ അജന്തയിൽ നടന്ന ചടങ്ങിൽ ബ്രോഷർ ഡോ. ഗ്ലോബൽ ബഷീർ അരീം ബ്രയ്ക്കും ലോഗോ എം. അൻവർ നിഹാനയ്ക്കും മന്ത്രി നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ എൻ.ആർ. ഐ. കൗൺസിൽ ചെയർമാൻ പ്രവാസി ബന്‌ധു ഡോ.എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സിംല സജ്ന , ശശികുമാർ ആർ. നായർ ,വില്ലറ്റ് കൊറെയ , റോബിൻ നിലംബൂർ , മനു സി കണ്ണൂർ എന്നിവർ പങ്കെടുത്ത്.

