ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നല്‍ മുരളിയിലൂടെയാണ് താരത്തിന് അംഗീകാരം തേടിയെത്തിയത്. ഇപ്പോള്‍ ബേസിലിന്റെ അവാര്‍ഡ് ആഘോഷമാക്കിയിരിക്കുകയാണ് ടൊവിനോ. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചിട്ടുണ്ട്. താന്‍ ഏറെ അഭിമാനത്തോടെ നോക്കിക്കാണുന്ന വളര്‍ച്ചയാണ് ബേസിലിന്റേത് എന്നാണ് ടോവിനോ കുറിച്ചത്.
ടൊവിനോയുടെ കുറിപ്പ്
‘ഒരു സുഹൃത്തെന്ന നിലയിലും അവന്റെ സംവിധാനത്തില്‍ അഭിനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാന്‍ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും നോക്കിക്കാണുന്ന വളര്‍ച്ചയാണ് ബേസില്‍ ജോസഫിന്റേത്. ഒരുപക്ഷേ ഈ അവാര്‍ഡ് വാങ്ങിക്കഴിഞ്ഞ് അവന്‍ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണില്‍ വിളിച്ചതും എന്നെയായിരിക്കും. മിന്നല്‍ മുരളിക്ക് വേണ്ടി ബേസില്‍ ഈ അംഗീകാരം ഏറ്റുവാങ്ങുമ്ബോള്‍ ഞങ്ങള്‍ ഒരുമിച്ച് ഒരേ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും. ഇനിയും കീഴടക്കാന്‍ ഉയരങ്ങളേറെയാണ്. വളരുക വളരുക മാനം മുട്ടെ വളരുക ! ബേസിലിനെക്കുറിച്ച് ഇങ്ങനെയൊരു സീരിയസ് പോസ്റ്റ് എന്റെ ടൈംലൈനില്‍ കാണുന്നതില്‍ നാടകീയത തോന്നുന്നു. എന്നാലും കിടക്കട്ടെ.’
‘അവാര്‍ഡ് മേടിച്ചപ്പോ നിറഞ്ഞ അത്രേം നിറഞ്ഞോ?’
പോസ്റ്റിനു താഴെ കമന്റുമായി ബേസിലും എത്തി. ”നന്ദി അളിയാ, എന്റെ കണ്ണ് നിറഞ്ഞു… .സെഡ് ആയി” എന്നായിരുന്നു ബേസിലിന്റെ മറുപടി. അവാര്‍ഡ് മേടിച്ചപ്പോ നിറഞ്ഞ അത്രേം നിറഞ്ഞോ? ഞാനേ കണ്ടൊള്ളൂ ഞാന്‍ മാത്രേ കണ്ടൊള്ളൂ- എന്നാണ് ടൊവിനോ ബേസിലിന്റെ കമന്റിന് താഴെ കുറിച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരും കമന്റുകളുമായി എത്തിയിട്ടുണ്ട്. പോസ്റ്റിന് താഴെ കമന്റിട്ട ലുക്മാന്റെ കമന്റിന് നീയും വളര് ജംഷിഎന്നായിരുന്നു ടൊവിനോയുടെ മറുപടി. സൗദി വെള്ളക്കയിലെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ