ആർട്സ്മേറ്റ്സ് യുഎഇ അറുപതോളം പ്രവാസി എഴുത്തുകാരെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു

0

അജ്‌മാൻ :പ്രവാസിമലയാളികളുടെ കൂട്ടായ്മയായ ആർട്സ്മേറ്റ്സ് യുഎഇ യുടെ നേതൃത്വത്തിൽ അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വച്ച് നടന്ന ചടങ്ങ് പങ്കാളിത്തം കൊണ്ടും വൈവിദ്യം കൊണ്ടും വേറിട്ട് നിന്നു. പ്രൗഢമായ ചടങ്ങിൽ പ്രവാസലോകത്തെ അറുപതോളം എഴുത്തുകാരെയും പുസ്തക പ്രസാധകരെയും ,അതോടൊപ്പം ഗൾഫ് മേഖലയിൽ സന്നദ്ധ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മാധ്യമ പ്രവർത്തകൻ ഷിനോജ് ശംസുദ്ധീൻ ,സുലൈഖ ഹമീദ് ,സഫിയ കമറുദ്ധീൻ തുടങ്ങിയവരെയും ആദരിച്ചു.ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ മുഖ്യാഥിതിയായി ചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിച്ചു.

പ്രവാസ ലോകത്തെ മലയാള സാംസ്കാരിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകപരവുമാണെന്നും ബഹുമാനപ്പെട്ട മന്ത്രി കൂട്ടിച്ചേർത്തു.പ്രസ്തുത ചടങ്ങിൽ ജാസിം മുഹമ്മദ് (പ്രസിഡണ്ട് അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ )ചന്ദ്രൻ ബേപ്പ് (സെക്രട്ടറി അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ ) ,മാത്തുക്കുട്ടി കടോൺ (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എൻടീവീ) ഇപി ജോൺസൺ (ഷാർജ ഇന്ത്യൻ അസോസിയേഷൻ)രാജീവ് പിള്ളൈ ,അൻസാർ കൊയിലാണ്ടി ,
ആർട്സ്മേറ്റ്സ് യുഎഇ ഫൗണ്ടർ ഷാജി പുഷ്‌പാംഗദൻ എന്നിവർ സംസാരിച്ചു.അറുപതോളം പ്രവാസി എഴുത്തുകാർക്കുള്ള ആർട്സ്മേറ്റ്സ് ന്റെ ആദരവ് ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹൻ കുമാർ ,ഗീത മോഹൻ കുമാർ ,മുരളി മാസ്റ്റർ എന്നിവർ ചേർന്ന് നിർവഹിച്ചു.

അജു റഹിം ,അനൂജ നായർ തുടങ്ങിയവർ അവതാരകരായിരുന്നു .പരിപാടിയോടനുബന്ധിച്ച് ആർട്സ്മേറ്റ്സ് കലാകാരമാർ അവതരിപ്പിച്ച കലാപരിപാടികൾ സദസ്സിന് വർണാഭമായ അനുഭവം സമ്മാനിച്ചു .

You might also like
Leave A Reply

Your email address will not be published.