ഡിസംബര്‍ 13ന് ചൊവ്വാഴ്ച അര്‍ധരാത്രി നടക്കുന്ന ആദ്യ സെമി ഫൈനലില്‍ മെസ്സിയുടെ അര്‍ജന്റീനയും മോഡ്രിചിന്റെ ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടും. ബ്രസീലിനെ ഞെട്ടിച്ച് കൊണ്ട് സെമിയിലേക്ക് വന്ന ക്രൊയേഷ്യ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ആകും ലക്ഷ്യമിടുന്നത്.അര്‍ജന്റീന മെസ്സിക്ക് ഒരു ലോക കിരീടം എന്ന മിഷനിലാണ്. ആ മിഷന്‍ മുന്നില്‍ നിന്ന് നയിക്കുന്നത് മെസ്സി തന്നെയാണ്. ക്വാര്‍ട്ടറില്‍ നെതര്‍ലന്റ്സിനെ ആയിരുന്നു അര്‍ജന്റീന പരാജയപ്പെടുത്തിയത്. ഇനി ശേഷിക്കുന്ന ടീമുകളില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ടീമും അര്‍ജന്റീന തന്നെയാണ്.രണ്ടാം സെമിയില്‍ ബുധനാഴ്ച രാത്രി ഫ്രാന്‍സും മൊറോക്കോയും ഏറ്റുമുട്ടും. ആഫ്രിക്കയില്‍ നിന്ന് ആദ്യമായി ലോകകപ്പ് സെമിയില്‍ എത്തുന്ന ടീമായി മാറിയ മൊറോക്കോ ഇനി അത്ഭുതം കൂടെ കാണിക്കുമോ എന്നാകും എല്ലാവരും നോക്കുന്നത്. ബെല്‍ജിയം, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ വമ്ബന്മാര്‍ ഇതിനകം മൊറോക്കോയ്ക്ക് മുന്നില്‍ മുട്ടുമടക്കി കഴിഞ്ഞു.ഫ്രാന്‍സ് ഇംഗ്ലണ്ടിനെ ആണ് ക്വാര്‍ട്ടറില്‍ വീഴ്ത്തിയത്. ലോക കിരീടം നിലനിര്‍ത്തുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമെ അവര്‍ക്ക് മുന്നില്‍ ഉള്ളൂ.