ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അബ്ദുല്‍ ജമാല്‍ നാസര്‍ അല്‍ ഷാലി ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നിയമനപത്രം സമര്‍പ്പിച്ചു
അംബാസഡറായി ചുമതലയേറ്റം നടന്ന ആദ്യ കൂടിക്കാഴ്ചയില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എന്നിവരുടെ ആശംസകള്‍ രാഷ്ട്രപതിയെ അറിയിച്ചു. വരുംകാലത്ത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ വികസനവും സമൃദ്ധിയും കൈവരിക്കാനാകട്ടെയെന്ന് അല്‍ ഷാലി ആശംസിച്ചു. യു.എ.ഇയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ചയും സമൃദ്ധിയും കൈവരിക്കാന്‍ സാധിക്കട്ടെയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അല്‍ ഷാലിയുടെ ശ്രമങ്ങളില്‍ വിജയിക്കട്ടെയെന്നും രാഷ്‌ട്രപതി പറഞ്ഞു.