എമിറാത്തികളുടെ 536.2 ദശലക്ഷം ദിര്‍ഹത്തിന്‍്റെ കടം എഴുതി തള്ളാന്‍ യു എ ഇ പ്രസിഡന്റിന്റെ നിര്‍ദ്ദേശം
1,214 എമിറാത്തി പൗരന്മാരുടെ കടങ്ങള്‍ 17 ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും എഴുതിത്തള്ളിയതായി നോണ്‍- പെര്‍ഫോമിംഗ് ഡെബ്റ്റ് റിലീഫ് ഫണ്ട് പ്രഖ്യാപിച്ചു.കടങ്ങളുടെ മൊത്തം മൂല്യം 536,230,000 ദിര്‍ഹത്തില്‍ കൂടുതലാണ്. യു എ ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍്റെ നിര്‍ദേശങ്ങളുടേയും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍്റെ തുടര്‍നടപടികളുടേയും അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.
ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, അല്‍ ഹിലാല്‍ ബാങ്ക്, മഷ്റഖ് ബാങ്ക്, എമിറേറ്റ്സ് എന്‍ബിഡി, അബുദാബി ഇസ്ലാമിക് ബാങ്ക്, റാക്ബാങ്ക്, എച്ച്‌എസ്ബിസി, ദുബായ് ഇസ്ലാമിക് ബാങ്ക്, നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ, യുണൈറ്റഡ് അറബ് ബാങ്ക്, ഷാര്‍ജ ഇസ്ലാമിക് ബാങ്ക്, കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ദുബായ്, അംലക് ഫിനാന്‍സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, അല്‍ മസ്റഫ്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ ഖൈവെയ്ന്‍ (NBQ). എന്നിവയാണ് പതിനേഴു ബാങ്കുകള്‍.
എമിറാറ്റികള്‍ കടമെടുത്ത പണം നോണ്‍-പെര്‍ഫോമിംഗ് ഡെറ്റ് റിലീഫ് ഫണ്ട് തിരിച്ചു നല്‍കുമെന്നും എല്ലാ യുഎഇ പൗരന്മാര്‍ക്കും മാന്യമായ ജീവിതം ഉറപ്പാക്കാനുള്ള യുഎഇ നേതൃത്വത്തിന്‍്റെ വ്യഗ്രതയില്‍ ഈ ഇളവ് ഉള്‍പ്പെടുമെന്ന് സംസ്ഥാന മന്ത്രിയും നിഷ്ക്രിയ കടാശ്വാസ നിധിയുടെ സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ ജബര്‍ മുഹമ്മദ് ഗാനേം അല്‍ സുവൈദി പറഞ്ഞു.