ഓർമ്മയുടെ ഇതളുകളിലൂടെ ഭാഗം 5 പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ്

0

നഷ്ടപ്പെടാനൊന്നുമില്ല.
പക്ഷെ, നേടുക അസാദ്ധ്യം.
സാമൂഹ്യപരമായ ഉൾക്കാഴ്ചയുടെ കുറവു മൂലം നേടാനുള്ള പലതും താനറിയാതെ നഷ്ടപ്പെടുന്നു. ഇന്ന് 15ാം നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിക്കുകയാണ്. നഷ്ടപ്പെടാൻ കയ്യിൽ ഒന്നുമില്ലെങ്കിലും എന്തെങ്കിലും നേടണമെന്ന വാശിയോടെ സർക്കാരും സമരക്കാരും നിൽക്കുന്നു.
ഗവർണ്ണറോട് പ്രതികാരം എങ്ങനെ തീർക്കാമെന്ന വിചാരത്തോടെ വൈസ് ചാൻസലർ പദവിയിൽ നിന്നും ഗവർണ്ണറെ ഒഴിവാക്കാനുള്ള ബില്ല് പാസാക്കി എടുക്കുക എന്ന ഒറ്റ വൈരാഗ്യ ആശയം പ്രാവർത്തികമാക്കാൻ പരമാധികാര ജനാധിപത്യ നിയമ നിർമ്മാണ സഭയെ പഴുതാക്കുമ്പോൾ പാസാക്കുന്ന ബില്ലിന് നിയമ സാധുത കൈവരിക്കാതെ വന്നാൽ നേടാനൊന്നുമില്ലാതെ പലതും നഷ്ടപ്പെടേണ്ടിവരുന്ന ഗതികേടിലേക്ക് ഭരണകൂടം ചെന്നു ചാടരുതെന്നു അഭ്യർത്ഥന

സിൽവർ തീവണ്ടി പദ്ധതി ശ്വാസം നിലച്ച നിലയിലായി. സംസ്ഥാനത്തിന്റെ മൊത്ത വികസനത്തിന്റെ പേരിൽ തുടങ്ങിയ പദ്ധതികളിലേക്ക് ദശകോടി വാരിക്കോരി ചിലവഴിച്ചത് എന്ത് കണക്കിന്റെ പേരിൽ നഷ്ടവും നേട്ടവും എഴുതി പിടിപ്പിക്കും. ഇനിയൊരു ഭരണം ആഗ്രഹിക്കുന്നില്ലായിരിക്കും. സി.പിഎം ഇന്നു പിണറായി എന്നതിലേക്ക് മാറി. വിഴിഞ്ഞം ഉൾപ്പടെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ ഒരു വശത്ത് . ജനസമൂഹത്തെ സ്വന്തം ഹിതത്തിലേക്ക് ക്കൊണ്ടുവരാൻ പെട്ടെ ന്നു ചെയ്യാനൊന്നുമില്ല
വില കയറ്റം , ദിവസം കഴിയുന്തോറും ദുസ്സഹം.
നഷ്ടപ്പെട്ടു പോകുമെന്ന ഭീതി. പിടിചെടുക്കാമെന്ന മോഹം. എല്ലാം സ്വപ്ന
വീഥികളിൽ ഒതുങ്ങുന്നു.

നാളെയുടെ നല്ല സ്വപ്നങ്ങൾ ഒരിടത്തും വിരിയാത്ത തരത്തിൽ എല്ലാ മേഖലകളിലും തന്നിഷ്ടം തിരുകി കാണാനും കേൾക്കാനും പറ്റാത്ത അവസ്ഥകളുണ്ടാക്കി യിരിക്കുന്നു.
പൊതു സമൂഹം വിഘടന മനോഭാവക്കാരല്ല. യാഥാർത്ഥ്യ ബോധത്തോടെ കഷ്ടപ്പാടിന്റെ ദുഖത്തിന്റെ പ്രതിഷേധത്തിന്റെ വാക്കുകൾ ഉന്നയിച്ചാൽ മറുപടി പറയാൻ എന്തുണ്ട്?
കണ്ടും കേട്ടും ജനഹിതമറിഞ്ഞു പ്രവർത്തിക്കുക സമർപ്പണ മനോഭാവത്തോടെ ഭരിക്കുക ഇതാണ് ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന ജനാധിപത്യ സർക്കാരുകളുടെ കടമയും കർത്തവ്യവും’
അഴിമതി തുടച്ച് നീക്കാൻ കഴിയുന്നില്ല. യാഥാർത്യങ്ങളെ മൂടി വെയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും അവരെ വെളിച്ചത്ത് ക്കൊണ്ടു വരണം’ അതല്ലേ ശരി.
ആരെയും രക്ഷപ്പെടുത്താൻ വെള്ള പൂശുന്നത് ഗുണകരമല്ല.

You might also like

Leave A Reply

Your email address will not be published.