ക്രിസ്തുമസ് തൊപ്പിയണിഞ്ഞ് ഒരു വിമാനം; വലിച്ചു കൊണ്ട് പറക്കാന്‍ മാനുകള്‍; എമിറേറ്റ്‌സിന്റെ ‘സാന്റാവിമാനം’ കൗതുകമാകുന്നു
ക്രിസ്തുമസ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ സാന്റയും റെയിന്‍ഡിയറുള്‍ വലിച്ചു കൊണ്ടു പോകുന്ന അദ്ദേഹത്തിന്റെ വാഹനവുമാണ് നമ്മുടെ മനസ്സില്‍ തെളിയുന്നത്. ഇപ്പോഴിതാ, അത്തരത്തില്‍ ആനന്ദം പകരുന്ന ഒരു ക്രിസ്തുമസ് വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആണ് മനോഹരമായ ക്രിസ്തുമസ് വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. എമിറേറ്റ്‌സിന്റെ ഒരു യാത്രവിമാനത്തെ സാന്‌റയുടെ വാഹനം പോലെ റെയിന്‍ഡിയറുള്‍ വലിച്ചു കൊണ്ട് പറക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.
വീഡിയോ കാണാം. ക്ലിക്ക് ചെയ്യുക
സാന്റയെ പോലെ ക്രിസ്തുമസ് തൊപ്പി അണിഞ്ഞ ഒരു വിമാനം ക്രിസ്തുമസ് സംഗീതത്തിന്റെ അകമ്ബടിയോടെ ആകാശത്തേയ്‌ക്ക് പറയുന്നുയരുന്ന വീഡിയോയാണിത്. ‘ക്യാപ്റ്റന്‍ ക്ലോസ്, ടേക്ക് ഓഫിന് അനുമതി തേടുന്നു’ എന്ന കുറിപ്പോടെയാണ് എമിറേറ്റ്‌സ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.