ക്ലബ് ഫുട്ബോളിന്‍റെ തിരക്കിലേക്കു കടക്കുന്നതിനു മുന്പു തല അല്‍പം തണുപ്പിക്കാനായി കളിക്കാര്‍ ഉല്ലാസകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിരിക്കുകയാണ്.ഖത്തര്‍ ലോകകപ്പില്‍നിന്ന് പുറത്തായതിനു പിന്നാലെ ടീമുകള്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയിരുന്നു.സ്പാനിഷ് ലാ ലിഗ ഈമാസം 29നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 26നും ഫ്രഞ്ച് ലീഗ് വണ്‍ 28നും ഇറ്റാലിയന്‍ സെരി എ ജനുവരി നാലിനും ജര്‍മന്‍ ബുണ്ടസ് ലിഗ ജനുവരി 21നുമാണ് പുനരാരംഭിക്കുക.ലാ ലിഗ ക്ലബ്ബായ ബാഴ്സലോണയുടെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി സകുടുംബം മാലദ്വീപില്‍ ആണിപ്പോള്‍. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 3-1നു പരാജയപ്പെട്ട് പോളണ്ട് പുറത്തായിരുന്നു. പോളണ്ടില്‍ ലെവന്‍ഡോവ്സ്കിയുടെ സഹതാരമായ ക്രെസ്യാസ്ടോഫ് പിയാടെക്കും ഭാര്യയും മാലദ്വീപിലുണ്ട്. ലാ ലിഗ ക്ലബ്ബായ റയല്‍ മാഡ്രിഡിന്‍റെ ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വയും മാലദ്വീപിലുണ്ട്.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയുടെ താരവും ഖത്തര്‍ ലോകകപ്പില്‍ യുഎസ്‌എയുടെ വിംഗറുമായ ക്രിസ്റ്റ്യന്‍ പുലിസിച്ച് ബാസ്കറ്റ്ബോള്‍ ആസ്വാദനത്തിലാണ്. ഫ്ളോറിഡയില്‍ എത്തിയ പുലിസിച്ച് മയാമി ഹീറ്റിന്‍റെ മത്സരം കാണാന്‍ എത്തിയിരുന്നു. പ്രീക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിനോട് 3-1ന് പരാജയപ്പെട്ട് യുഎസ്‌എ ലോകകപ്പില്‍നിന്ന് പുറത്തായിരുന്നു. പുലിസിച്ചിനൊപ്പം യുഎസ്‌എ മിഡ്ഫീല്‍ഡര്‍ വെസ്റ്റണ്‍ മക്‌കെയ്നും എന്‍ബിഎയ്ക്ക് എത്തിയിരുന്നു.