‘ഞാന്‍ അങ്ങനെ കാണിച്ചതിന് കാരണമുണ്ട്’: ഗോള്‍ഡന്‍ ഗ്ലൗ സ്വീകരിച്ച ശേഷം അശ്ലീല ആംഗ്യം കാണിച്ചതില്‍ വിശദീകരണവുമായി എമിലിയാനോ
സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മാര്‍ട്ടിനെസ്.സമ്മാനമായി ലഭിച്ച സ്വര്‍ണ്ണ ഗ്ലൗ കാലുകള്‍ക്കിടയില്‍ തിരുകിയായിരുന്നു മാര്‍ട്ടിനെസ് ഫോട്ടോക്ക് പോസ് ചെയ്തത്. മത്സരത്തിലുടനീളം ഫ്രെഞ്ച് കളിക്കാരും കാണികളും തനിക്കെതിരെ അസഭ്യവര്‍ഷം നടത്തിയതിനുള്ള മറുപടിയായിരുന്നു ഇതെന്നാണ് എമിലിയാനോ മാര്‍ട്ടിനെസ് വിശദീകരിക്കുന്നത്. അഭിമാനം വ്രണപ്പെട്ടത് കൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും മാര്‍ട്ടിനെസ് പറയുന്നു. എന്നാല്‍, താരത്തിന്റെ വിശദീകരണം ഫിഫ എങ്ങനെ പരിഗണിക്കും എന്നത് കണ്ടറിയേണ്ടതാണ്. മാര്‍ട്ടിനെസിനെതിരെ നടപടി വേണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയരുകയാണ്.മത്സരത്തില്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. മത്സരം കൈപ്പിടിയില്‍ ഒതുങ്ങി എന്ന് കരുതിയ ഘട്ടത്തിലാണ് അവര്‍ തിരിച്ചു വന്നത്. വളരെ സങ്കീര്‍ണ്ണമായ മത്സരമായിരുന്നു. അവസാന നിമിഷം കിംഗ്സ്ലി കോമാന്റെ കിക്ക് കാലുകൊണ്ട് തട്ടിയകറ്റാന്‍ പറ്റിയത് ഭാഗ്യം കൊണ്ടാണെന്നും എമിലിയാനോ പറഞ്ഞു. ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം നേടുന്ന ആദ്യ അര്‍ജന്റീനിയന്‍ താരമാണ് എമിലിയാനോ.
അതേസമയം, ലോക കിരീടവുമായി അര്‍ജന്റീന ഫുട്ബോള്‍ ടീം ജന്മനാട്ടിലെത്തി. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മുപ്പതിനാണ് പ്രത്യേക വിമാനത്തില്‍ ടീം ജന്മനാട്ടില്‍ ഇറങ്ങിയത്. വിമാനത്താവളത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളും ആരാധകരും മാദ്ധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് ആവേശകരമായ സ്വീകരണമാണ് സ്വപ്ന നേട്ടം സ്വന്തമാക്കിയ മെസിപ്പടക്ക് ഒരുക്കിയത്.