രാത്രി 7.30 ന് കിക്കോഫ് ആകുന്ന മത്സരത്തില്‍ ജംഷഡ്പൂരാണ് ഇവാന്‍്റെയും സംഘത്തിന്‍്റെയും എതിരാളികള്‍. ജംഷഡ്പൂരിന്‍്റെ തട്ടകമായ ജെ.ആര്‍.ഡി ടാറ്റ കോംപ്ലക്സില്‍ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. തുടര്‍ച്ചയായ 3 വിജയങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിനായി തയ്യാറെടുക്കുന്നത്. ഈയൊരു കുതിപ്പ് തുടരുവാന്‍ തന്നെയാകും മഞ്ഞപ്പട ശ്രമിക്കുക. അതേസമയം 3 തുടര്‍തോല്‍വികള്‍ക്ക് ശേഷമാണ് ജംഷഡ്പൂര്‍ ഈയൊരു മത്സരത്തിനായി തയ്യാറെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് അവര്‍ക്ക് വിജയം അനിവാര്യമാണ്. നിലവില്‍ 7 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ഇന്ന് വിജയിക്കാന്‍ കഴിഞ്ഞാല്‍ ഈയൊരു സ്ഥാനം വലിയ ഭീഷണിയില്ലാതെ നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയും.മറുവശത്ത് 7 മത്സരങ്ങളില്‍ നിന്നും 4 പോയിന്‍്റ് മാത്രം കൈവശമുള്ള ജംഷഡ്പൂര്‍ 10ആം സ്ഥാനത്താണ്. ഇന്നുകൂടി പരാജയപ്പെട്ടാല്‍ അവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്ഥാനത്താവും. അതുകൊണ്ടുതന്നെ വാശിയേറിയൊരു പോരാട്ടത്തിനാകും ഇന്ന് ജംഷഡ്പൂര്‍ വേദിയാകുക. 15 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുമ്ബോള്‍ പഴയഫോം തുടരാന്‍ കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.