എന്റെ പ്രാണന്റെ ചൂടേറ്റ് വളര്‍ന്ന .. ഞാനെന്ന തായ മുലയൂട്ടിയ.. എന്റെ മാംസപാതിയായ , ഞരമ്പിലെ രണമായ, എന്റെ പിള്ള. ഇനിയെന്ത് വേണം, തള്ളക്ക് പിറന്നവളെന്ന മേല്‍വിലാസം കൂടെയുണ്ട്.. വേലിയിൽ ഉടക്കി കിലുങ്ങിയ ഒച്ചയിൽ ഞെട്ടിയില്ല.. പരിചിതമാണെന്നുള്ളതാണ് കാരണം.. പുലമ്പുന്നുണ്ട് എന്തൊക്കെയോ; മടുക്കാനും മതിയാക്കാനും വേണമല്ലോ ഒരു ബോധം.. അതില്ലാത്ത പക്ഷം, തൊല്ലയായ് മാറിയ ഈ തള്ളക്ക് പിള്ളയാണ് തുണ.. ഉമിനീര് വറ്റിയിട്ടും കണ്ണിയറ്റ മുറുമുറുപ്പിൽ കാകനെ തോല്പിച്ച ഈ ഭ്രാന്തി തള്ള പോറ്റിയ പിള്ളയെ അവർ വിളിച്ചു ‘ചിത്തഭ്രമം’.