മർകസ് ഖത്തർ ചാപ്റ്റർ , എയർപോർട്ട് സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു

0

ഇന്ത്യയിലെ ഏറ്റവും വലിയ മത ഭൗതിക സമന്വയ കലാലയമായ മർകസ് സഖാഫാത്തിസ്സുന്നിയ്യ: ഖത്തർ ചാപ്റ്ററിനു കീഴിലായി മൂസ ഹാജി താഴപ്ര – പ്രസിഡന്റ്, സി പി മുഹമ്മദലി പേരാമ്പ്ര- ജനറൽ സെക്രട്ടറി, ഫാഖ്രുദ്ദിൻ പെരിങ്ങോട്ടുകര- ഫൈനാൻസ് സെക്രട്ടറി യുമായി എയർപോർട്ട് സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു .

ശിഹാബ് തങ്ങൾ, ജവാദുദ്ദീൻ സഖാഫി പുറത്തീൽ ( വൈസ് പ്രസിഡണ്ടുമാർ ) പി വി സി അബ്ദുറഹ്മാൻ , അബ്ദുൽ അസീസ് കോടമ്പുഴ ( ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.

ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മർകസ് ഗ്ലോബൽ ക്യാബിനറ്റ് അംഗം അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു.

ഖത്തർ ചാപ്റ്റർ ഫിനാൻസ് സെക്രട്ടറി മുഹമ്മദ്‌ ശാഹ് ആയഞ്ചേരി , ഐ സി എഫ് എയർപോർട്ട് സെൻട്രൽ പ്രസിഡന്റ് ജവാദുദ്ദീൻ സഖാഫി എന്നിവർ അനുമോദന പ്രഭാഷണം നടത്തി .മർകസ് ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി പാലൊളി സ്വാഗതവും മുഹമ്മദലി പേരാമ്പ്ര നന്ദിയും പറഞ്ഞു..

You might also like

Leave A Reply

Your email address will not be published.