റിയാദ മെഡിക്കല്‍ സെന്റര്‍ ഇന്റേണല്‍, പീഡിയാട്രിക് വിഭാഗങ്ങള്‍ വിപുലീകരിച്ചു

0

ദോഹ: റിയാദ മെഡിക്കല്‍ സെന്റര്‍ ഇന്റേണല്‍, പീഡിയാട്രിക് വിഭാഗങ്ങള്‍ വിപുലീകരിച്ചു. വെള്ളിയാഴ്ചയുള്‍പ്പടെ എല്ലാ ദിവസവും രാത്രി 11 മണിവരെ ഇന്റേണല്‍ മെഡിസിനും ശിശുരോഗ വിഭാഗവും തുറന്നു പ്രവര്‍ത്തിക്കുമെന്ന് റിയാദ മാനേജ്‌മെന്റ് അറിയിച്ചു. ഗള്‍ഫ് നാടുകളിലും ഇന്ത്യയിലുമായി 20 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള ഡോ. ഹബീബ് അബ്ദുര്‍റഹ്‌മാന്‍, ഡോ ജോര്‍ജീന്‍ ആന്‍ ജോസഫ് എന്നിവരാണ് ശിശുരോഗ വിഭാഗത്തിലെ സ്‌പെഷ്യലിസ്റ്റുകള്‍.
ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തില്‍ സ്‌പെഷ്യലിസ്റ്റായ ഡോ. ആസിഫ് അഹ്‌മദ്, ഡോ. മഞ്ജുനാഥ് എന്നിവരുടെ സേവനം ഇപ്പോള്‍ ലഭ്യമാണ്.

പതിനഞ്ചിലധികം മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഒപ്റ്റിക്കല്‍സ് തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നു.

‘കഴിഞ്ഞ നാല് മാസത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന റിയാദ മെഡിക്കല്‍ സെന്ററില്‍ ഇതുവരെ പരിചരണം തേടി വന്നവരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ സ്‌പെഷ്യലിസ്റ്റുകളുടെ സേവനം വെള്ളിയാഴ്ചയടക്കം രാത്രി 11 മണിവരെ ലഭ്യമാക്കാന്‍ തീരുമാനിച്ചതെന്ന്’ റിയാദ ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു.

പീഡിയാട്രിക്, ഇന്റേണല്‍ മെഡിസിന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തന സമയം വിപുലീകരിച്ചതിനാല്‍ രാത്രി വൈകിയും വിദഗ്ദ സേവനങ്ങള്‍ ലഭ്യമാകുമെന്ന് റിയാദ ഹെല്‍ത്ത് കെയര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം പറഞ്ഞു.
സമീപഭാവിയില്‍ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവര്‍ത്തന സമയവും വിപുലീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി റിങ് റോഡില്‍ ഹോളിഡേ വില്ല സിഗ്നലിനു സമീപം പ്രവര്‍ത്തിക്കുന്ന റിയാദ മെഡിക്കല്‍ സെന്റര്‍ ഗുണനിലവാരത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കി സാധാരണക്കാര്‍ക്ക് താങ്ങാവുന്ന മികച്ച ആരോഗ്യപരിരക്ഷ നല്‍കുന്ന മെഡിക്കല്‍ സെന്ററാണ്. വിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യങ്ങളോടെ വെള്ളിയാഴ്ചയടക്കം രാവിലെ 7 മുതല്‍ രാത്രി 12 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുന്നു.

You might also like

Leave A Reply

Your email address will not be published.