തിരു:എല്ലാവർഷവും റെയിൻബോ എന്ന സംഘടന നടത്തിവരാറുള്ള പ്രാർത്ഥന സംഗമം പ്രേം നസീർ സുഹൃത് സമിതിയുടെ സഹകരണത്തോടെ കവടിയാർ വിവേകാനന്ദ പാർക്കിൽ ഏകലവ്യശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാളിന്റെ അദ്ധ്യക്ഷതയിൽ നടന്ന സർവ്വമത പ്രാർത്ഥന സംഗമം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു.ഓർത്തോഡോക്സ് സഭ ബിഷപ്പ് ഗബ്രിയേൽ മാർഗ്രിഗോറിയോസ് ,കെ എം ഐ എഫ് സംസ്ഥാന പ്രസിഡണ്ട് ഇലവുപാലം ഷംസുദീൻ മന്നാനി , ലൂഥറൻ സഭ ബിഷപ്പ് റവ റോബിൻ സൺ ,അഡ്വ: പ്രേംദാസ് യഹൂദി, അഡ്വ: വിഎസ് ഹരീന്ദ്രനാഥ് ,ഫാദർ ഷാജി കുമാർ , പ്രേംനസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, ഡോ:വേലായുധൻ ,ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ :രാധാകൃഷ്ണൻ , ഉബൈസ് പീസ് ഫൗണ്ടേഷൻ ചെയർമാൻ ഉബൈസ്, നിംസ് ജനറൽ മാനേജർ ഡോക്ടർ കെ എ സജു ,ഡോ :ജയദേവൻ , ഗോപാൽ, ചാലമുജീബ് ,സ്വാമി അശ്വതി ലക്ഷ്മി, സ്വാമി രാധ, സ്വാമി സുധ , അജയ് വെള്ളരിപ്പണ , ഋഷിമംഗലം ശങ്കർ ,ബദർ നിസ പനച്ചമൂട് തുടങ്ങിയവർ സംസാരിച്ചു.