ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള മത്സരം കാണാനെത്തുന്നത്.ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ സ്‌നേഹം അറിയിക്കുന്ന മോഹന്‍ലാലിന്റെ ട്രിബ്യൂട്ട് സോംഗ് കേരളമാകെ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്തറില്‍ വച്ച് തന്നെയായിരുന്നു ഗാനം പുറത്തിറക്കിയത്.കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്‌ബോളിലേക്ക് എത്തുന്ന തരത്തിലായിരുന്നു ഗാനത്തിന്റെ ദൃശ്യാഖ്യാനം. ബറോസിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ദൃശ്യത്തോടെയാണ് വീഡിയോ സോംഗ് തുടങ്ങുന്നതും അവസാനിക്കുന്നതും.അതേസമയം,ഫൈനലിന് മുന്നോടിയായി ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ട്രോഫി അനാച്ഛാദനം നിര്‍വഹിക്കുന്നത് ദീപികയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ദീപിക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. താരം ഖത്തറിലേക്ക് പറക്കുന്ന വിവരം മുംബൈ എയര്‍പോര്‍ട്ടില്‍നിന്നുള്ള വീഡിയോ ട്വീറ്റ് ചെയ്തതിലൂടെയാണ് അറിഞ്ഞത്.