ദോഹ:വില്യാപ്പള്ളി മലാറക്കൽ മഹല്ലിൽ നിന്നും ലോകകപ്പ് കാണാൻ എത്തിയവർക്ക് അരോമ ഹോട്ടലിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി നാട്ടുകാരുടെ ഒത്തുകൂടലിൻ്റെയും ഊഷ്മളത നിറഞ്ഞ സാഹോദര്യത്തിൻ്റെയും സ്നേഹ സംഗമമായി. മഹല്ല് ട്രഷറർ പിള്ളേരി കുഞ്ഞബ്ദുള്ള ,ആനിയുള്ളതിൽ കുഞ്ഞബ്ദുള്ള, തുണ്ടിയിൽ കുഞ്ഞബ്ദുള്ള,ആനിയുള്ളതിൽ മുഹമ്മദ്, ചാപ്പോക്കിൽ ഫവാസ്, നൗഫൽ മുള്ളങ്കൂൽ എന്നിവർക്കാണ് ഖത്തറിലെ മഹല്ല് കമ്മറ്റി സ്വീകരണം ഒരുക്കിയത്. പാണക്കാട് സയ്യിദ് ബഷീറലി തങ്ങൾ ഉൽഘാടനം ചെയ്തു.

KMCC കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി .ഫൈസൽ അരോമ, സത്താർ തുണ്ടിയിൽ, ഡോ. നൗഷാദ്, വിഎംജെ ട്രഷറർ പികെകെ അബ്ദുല്ല, ഹാരിസ് തയ്യിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ആക്ടിംഗ് പ്രസിഡൻ്റ് നാസർ നീലിമയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ പരിപാടിയിൽ PVA നാസർ സ്വാഗതവും ഷമീം മുംതസ നന്ദിയും പറഞ്ഞു