വന്‍ ഓഫറുകളുമായി ലുലു മാളില്‍ ‘സൂപ്പര്‍ ഫ്രൈഡേ’ ; ടിവി മുതല്‍ സ്മാര്‍ട്ട് വാച്ച് വരെ നൂറുകണക്കിന് സാധനങ്ങള്‍ പകുതി വിലയ്ക്ക്
അതിനായി തിരുവനന്തപുരം ലുലു മാളിലേയ്ക്ക് പോയാല്‍ മതി. ഇലക്‌ട്രോണിക്സ് സാധനങ്ങള്‍ക്ക് മാത്രമല്ല നിരവധി ബ്യൂട്ടി പ്രോഡക്ടുകളും 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുന്നതാണ്. സൂപ്പര്‍ ഫ്രൈഡേയുടെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് ഇത്രയും വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകുക. ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ മാത്രമാണ് ലുലു ഈ ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്.

57,990 രൂപയുടെ ഇംപക്സ് ഗൂഗിള്‍ എല്‍ഇഡി ടിവി 24,900 രൂപയ്ക്കാണ് ലഭിക്കുക. കൂടാതെ സാംസംഗ്, സോണി, പാനസോണിക് തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ ടിവികള്‍ക്കും ഓഫറുകള്‍ ലഭ്യമാണ്. വണ്‍ പ്ലസ്, ആപ്പിള്‍, വിവോ, ഒപ്പോ,എംഐ, മോട്ടോറോള തുടങ്ങിയ ബ്രാന്‍ഡുകളുടെ ഫോണും നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത വിലക്കുറവില്‍ സ്വന്തമാക്കാം. ഫയര്‍ ബോള്‍ട്ടിന്റെ 9,999 രൂപ വിലവരുന്ന സ്മാര്‍ട്ട് വാച്ച് വെറും 2,499 രൂപയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
കൂടാതെ ഡിസംബര്‍ ഒന്ന് മുതല്‍ പതിനൊന്ന് വരെ നടക്കുന്ന ബ്യൂട്ടി ഫെസ്റ്റിന്റെ ഭാഗമായി സോപ്പ്, ബോഡി വാഷ്, മോയിസ്ചറൈസര്‍ തുടങ്ങിയ സാധനങ്ങള്‍ക്കും 50 ശതമാനം ഓഫറുകള്‍ ലഭ്യമാണ്.500 രൂപയോളം വില വരുന്ന പ്ലം കാജല്‍ വെറും 247 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഫേസ്‌വാഷ്, ഹെയര്‍ സിറം, ബോഡി ലോഷന്‍, ഫേസ് മാസ്കുകള്‍, പെര്‍ഫ്യൂമുകള്‍ തുടങ്ങിയവയ്ക്കും ഈ ഓഫറുകള്‍ ലഭ്യമാണ്.