വള്ളക്കടവ് യത്തീംഖാനയിൽ പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് അറഫ ഓഡിറ്റോറിയത്തിൽ നടത്തി
തിരു:വള്ളക്കടവ് യത്തീംഖാനയിൽ പ്രേംനസീർ സുഹൃത് സമിതി ,നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയും , പി.എം.ജി. പ്രിസൈസ് കണ്ണാശുപത്രിയും ,കവടിയാർ ടി.എം.സി മൊബൈൽ ടെക്നോളജിയും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് അറഫ ഓഡിറ്റോറിയത്തിൽ നടത്തി.സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അധ്യക്ഷതയിൽ സൗജന്യ ദന്തൽ നേത്ര പരിശോധന ക്യാമ്പ് ഇന്ത്യൻ ദന്തൽ അസോസിയേഷൻ തിരുവന്തപുരം ജില്ലാ പ്രസിഡണ്ട് ക്യാപ്റ്റൻ ഡോക്ടർ പ്രമോദ് പി എസ് ഉദ്ഘാടനം ചെയ്തു .വള്ളക്കടവ് ജമാഅത്ത് പ്രസിഡണ്ട് സൈഫുദ്ദീൻ ഹാജി , പ്രിസൈസ് കണ്ണാശുപത്രി ജനറൽ മാനേജർ ടി. ശരത് , നിംസ് ദന്തൽ വിഭാഗം എച്ച്. ഓ.ഡി. ഡോ: ശ്യാം കുമാർ , യത്തീo ഖാന സെക്രട്ടറിമാരായ ഇ.സുധീർ , ഹാജ നാസിമുദ്ദീൻ ,വൈസ് പ്രസിഡണ്ട് സുലൈമാൻ , പാലോട് അമീൻ മൗലവി എന്നിവർ പ്രസംഗിച്ചു ,മെഡിസിറ്റിയുടെ പൊതുജനാരോഗ്യ ചികിത്സാ വകുപ്പിലെ ഡോ: നൂർ ജഹാന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും നടന്നു .