ശരീരഭാരം കുറയ്ക്കാൻ ജീരക വെള്ളം !

0

പലതരം ആന്റി ഓക്സിഡെന്റുകളും ഒട്ടനവധി പോഷകഗുണങ്ങളും ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ജീരകം ചേർത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണകരമാണ്. ശരീരത്തിലുണ്ടാകുന്ന പ്രതി പ്രവർത്തനങ്ങളെ നേരിടാൻ ഇത് വളരെയധികം സഹായിക്കുന്നു. ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്നങ്ങളെയും പരിഹരിക്കാനും സഹായിക്കുന്നു.വയറുവേദനയെയും ഗ്യാസിന്റെ പ്രശ്നങ്ങളെയും തടഞ്ഞു നിർത്താൻ ജീരക വെള്ളം ഒരു പരിധിവരെ സഹായിക്കും. വാസ്തവത്തിൽ, വ്യായാമത്തിനൊപ്പം ജീരക വെള്ളം പതിവായി കഴിക്കുയാണെങ്കിൽ അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലും ഉള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.ഒരു ടീസ്പൂൺ ജീരകത്തിൽ ഏകദേശം 20 മുതൽ 21 ഗ്രാം അതിൽ വെറും 8 കലോറി മാത്രമാണുള്ളത്. അതിനാൽ, ജീരക വെള്ളം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ അധിക കലോറികൾ ചേർക്കുന്നില്ല. ജീരകത്തിൽ അടങ്ങിയിരിക്കുന്ന ആൽഡിഹൈഡ്, തൈമോൾ, ഫോസ്ഫറസ് എന്നിവ കൊഴുപ്പ് ഇല്ലാതാക്കുന്ന ഏജന്റായി പ്രവർത്തിക്കുന്നു.  ശരീരഭാരം കുറയ്ക്കാൻ ജീരക വെള്ളം ശരീര വ്യവസ്ഥയിൽ നിന്ന് വിഷ ഘടകങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു.സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നായ ജീരകം നമ്മുടെ നിത്യജീവിതത്തിൽ നാം കഴിക്കുന്ന കറിക്കൂട്ടുകൾക്കും ഭക്ഷണ വിഭവങ്ങൾക്കും കൂടുതൽ രുചി പകരുന്ന ഒന്നാണ്. ഇത് കഴിക്കുന്നത് വഴി ശരീരത്തിന് ലഭ്യമാകുന്ന ആരോഗ്യഗുണങ്ങളും എണ്ണിയാൽ ഒടുങ്ങാത്തവയുമാണ്.ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ജീരകവെള്ളം ശീലമാക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇരുമ്പിന്‍റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഈ പ്രശ്‌നത്തിന് ഒരളവ് വരെ പരിഹാരം കാണാന്‍ ജീരകവെള്ളത്തിന് സാധിക്കും.ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്‍റെ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. മുഖക്കുരു, കറുത്തപാടുകള്‍, കരുവാളിപ്പ് എന്നിവ ഒഴിവാക്കി ചര്‍മ്മം മൃദുലവും മിനുസവുമുള്ളതാക്കി മാറ്റാന്‍ ജീരകവെള്ളം കുടി സഹായിക്കും.

You might also like
Leave A Reply

Your email address will not be published.