സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്‌സ് (SFPR) എഴുപത്തിഅഞ്ചാമത് ലോക മനുഷ്യാവകാശ ദിനം ആചരിച്ചു

0

ലോക മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി മനുഷ്യാവകാശ സംരക്ഷണം, ലഹരി വിരുദ്ധ പ്രചാരണം, മതസൗഹൃദം, സ്ത്രീ സുരക്ഷ, ലഹരി രഹിത സമൂഹം ഇവയുടെ സന്ദേശ വിളമ്പരമായി തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് സമീപം മനുഷ്യാവകാശ സൗഹൃദ ചങ്ങല തീർത്തു.

സംസ്ഥാന പ്രഡിഡന്റ് ഡോ.പി. ജയദേവൻ നായരുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ചെയർമാൻ എം. എം. സഫർ ഉൽഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വേണു ഹരിദാസ് സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ പങ്കെടുത്ത ഏകലവ്യാശ്രമം മഠാതിപധി സ്വാമി അശ്വതി തിരുനാൾ മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് എതിരെയും, സമൂഹത്തിൽ ഇന്ന് നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരികെയെത്തി ക്കുവാനുമുള്ള സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഭാവുകങ്ങൾ നേർന്നു.

പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി തന്റെ ആശംസാ പ്രസംഗത്തിൽ മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽ എസ്.എഫ്.പി.ആർ വഹിക്കുന്ന പങ്കിൽ സംഘടനയെ അനുമോദിച്ചു. സമൂഹത്തിലെ വിഘടനവാദ പ്രവണതകൾക്ക് എതിരെ മനുഷ്യാവകാശ പ്രവർത്തകർ ഒത്തുചേരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ചടങ്ങിന് ആശംസകൾ അറിയിച്ചുകൊണ്ട് മേജർ ആർച്ച് ബിഷപ്പ് റോബിൻസൺ ഡേവിഡ് ലൂഥർ സ്ത്രീ സുരക്ഷയുടെയും മതമൈത്രിയുടെയും സന്ദേശവാഹകരായി പ്രവർത്തിക്കാൻ മനുഷ്യാവകാശ പ്രവർത്തകർക്ക് സാമൂഹിക ഉത്തരവാദിത്വമുണ്ട് എന്ന് ഓർമ്മിപ്പിച്ചു. അദ്ദേഹം ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നു.

സൗഹാർദ്ദ ചങ്ങലക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ. കായംകുളം യൂനുസ്, മുൻ കൗണ്സിലറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ശ്രീ. പാളയം ഉദയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ശ്രീ. ജെ.സുധാകരൻ നായർ, പിന്നണി ഗായകൻ പട്ടം സനിത്‌, കവി ശ്രീ. തളിയൽ രാജശേഖരൻ പിള്ള എന്നിവർ ആശംസകൾ അറിയിച്ചു.

സംസ്‌ഥാന സെക്രട്ടറി ശ്രീ.സി.വേണുഗോപാൽ കൃതജ്ഞത പ്രകാശിപ്പിച്ചു.

സംസ്ഥാന,ജില്ലാ, താലൂക്ക് ഭാരവാഹികളായ ശ്രീ. ജെ. എസ്. രതീഷ് ബാബു, ശ്രീ.പാളയം സിയാദ്, ശ്രീ. സജി ബാബുരാജ്, ശ്രീ.എം. മണികണ്ഠൻ, ശ്രീ. സുധീഷ് ഘോഷ് ശ്രീ.എ. സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വിവിധ താലൂക്കുകളിലെ പ്രവർത്തകരും, നിയമ വിദ്യാർത്ഥി പ്രതിനിധികളായ എം. ആദിത്യ, പൂജാ ലക്ഷ്മി, നീമ എന്നിവരും മനുഷ്യാവകാശ സൗഹൃദ ചങ്ങലയിൽ പങ്കെടുത്തു.

You might also like
Leave A Reply

Your email address will not be published.