ഹസല്‍ബ്ലാഡും അലര്‍ട്ട് സ്ലൈഡറും; പ്രിയപ്പെട്ട ഫീച്ചറുകളുമായി വീണ്ടും വണ്‍പ്ലസ്

0

2023 ഫെബ്രുവരി 7ന് ന്യൂഡല്‍ഹിയില്‍ വച്ച്‌ നടക്കുന്ന “ക്ലൌഡ് 11” ഇവന്റില്‍ കമ്ബനി തങ്ങളുടെ ഏറ്റവും പുതിയ ഡിവൈസുകള്‍ ലോഞ്ച് ചെയ്യും. 2019ന് ശേഷം നടക്കുന്ന വണ്‍പ്ലസിന്റെ ആദ്യത്തെ ഓഫ്‌ലൈന്‍ ഇവന്റെന്ന നിലയില്‍ ബ്രാന്‍ഡിന്റെ ആരാധകരും ആവേശത്തിലാണ്. നവീകരിച്ച സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തിയ പെര്‍ഫോമന്‍സും പാക്ക് ചെയ്ത് എത്തുന്ന വണ്‍പ്ലസിന്റെ മുന്‍നിര പ്രോഡക്റ്റുകള്‍ ക്ലൌഡ് 11 ഇവന്റില്‍ കമ്ബനി പ്രദര്‍ശിപ്പിക്കും. ക്ലൌഡ് 9 ല്‍ നിന്ന് ക്ലൌഡ് 11 ലേക്കെത്തുമ്ബോള്‍ യൂസര്‍ എക്സ്പീരിയന്‍സ് അസാധാരണമായ തലത്തിലേക്കുയര്‍ത്തുകയെന്നതിലാണ് വണ്‍പ്ലസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.പ്രതീക്ഷകള്‍ വാനോളമുയരുന്ന ക്ലൌഡ് 11 ലോഞ്ച് ഇവന്റില്‍ വണ്‍പ്ലസ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രോഡക്റ്റുകളായ വണ്‍പ്ലസ് 11 5ജി, വണ്‍പ്ലസ് ബഡ്സ് പ്രോ 2 എന്നിവ അവതരിപ്പിക്കുംബ്രാന്‍ഡിന്റെ ഫാസ്റ്റ് ആന്‍ഡ് സ്മൂത്ത് എക്സ്പീരിയന്‍സ് പുതിയ തലങ്ങളിലേക്കുയര്‍ത്തുന്ന രീതിയിലാണ് വണ്‍പ്ലസ് 11 5ജി തയ്യാറാക്കിയിരിക്കുന്നത്. വണ്‍പ്ലസിന്റെ ജനപ്രിയവും സൌകര്യപ്രദവുമായ ഫീച്ചറുകളില്‍ ഒന്നായിരുന്ന അലര്‍ട്ട് സ്ലൈഡറിന്റെ തിരിച്ചുവരവും വണ്‍പ്ലസ് 11 5ജിയെ ശ്രദ്ധേയമാക്കുന്നു. ചില വണ്‍പ്ലസ് സ്മാര്‍ട്ട്ഫോണുകളുടെ വശങ്ങളില്‍ നല്‍കിയിരിക്കുന്ന ഐക്കോണിക്കായ ഫിസിക്കല്‍ സ്വിച്ചാണ് അലര്‍ട്ട് സ്ലൈഡര്‍. വ്യത്യസ്തമായ നോട്ടിഫിക്കേഷന്‍ സെറ്റിങ്സുകള്‍ക്കിടയില്‍ എളുപ്പത്തില്‍ ടോഗിള്‍ ചെയ്യാമെന്നതാണ് അലര്‍ട്ട് സ്ലൈഡര്‍ സ്വിച്ചിന്റെ സവിശേഷത. “സൈലന്റ്” “പ്രയോറിറ്റി” “ഓള്‍” എന്നിങ്ങനെ മൂന്ന് പൊസിഷനുകളിലേക്ക് സ്ലൈഡര്‍ മാറ്റാന്‍ കഴിയും. സൈലന്റ് ഓപ്ഷനില്‍ സെറ്റ് ചെയ്താല്‍ നോട്ടിഫിക്കേഷനുകള്‍ വരുമ്ബോള്‍ റിങ് ചെയ്യുകയോ വൈബ്രേറ്റ് ചെയ്യുകയോ ഉണ്ടാവില്ല. പ്രയോറിറ്റി മോഡില്‍ സെലക്റ്റഡ് ആയിട്ടുള്ള കോണ്‍ടാക്റ്റുകളില്‍ നിന്നോ ആപ്പുകളില്‍ നിന്നോ ഉള്ള നോട്ടിഫിക്കേഷനുകള്‍ക്ക് മാത്രം റിങ് ചെയ്യും. ഓള്‍ മോഡിലാണെങ്കില്‍ എല്ലാ നോട്ടിഫിക്കേഷനുകളും സാധാരണ പോലെ വരും. ഡിവൈസിന്റെ നോട്ടിഫിക്കേഷന്‍ സെറ്റിങ്സില്‍ യൂസേഴ്സിന് കൂടുതല്‍ കണ്‍ട്രോള്‍ നല്‍കുന്ന സൌകര്യപ്രദമായ ഫീച്ചറുകളില്‍ ഒന്നാണ് അലര്‍ട്ട് സ്ലൈഡര്‍. വണ്‍പ്ലസ് യൂസേഴ്സിനിടയില്‍ വളരെ പോപ്പുലറായ ഫീച്ചറുകളില്‍ ഒന്നാണിത്. അതിനാല്‍ തന്നെ വണ്‍പ്ലസ് 11 5ജിയില്‍ ഈ ഫീച്ചര്‍ തിരിച്ചെത്തുമ്ബോള്‍ വലിയ സ്വീകാര്യത ലഭിക്കുമെന്നുറപ്പാണ്.അലര്‍ട്ട് സ്ലൈഡറിന് പുറമേ എണ്ണം പറഞ്ഞ റിയര്‍ ക്യാമറ സെറ്റപ്പും വണ്‍പ്ലസ് 11 5ജി ഫീച്ചര്‍ ചെയ്യുന്നു. ഹസല്‍ബ്ലാഡ് ട്യൂണിങുമായി വരുന്ന റിയര്‍ ക്യാമറകള്‍ മെച്ചപ്പെട്ട ഇമേജ് ക്വാളിറ്റി ഉറപ്പ് തരുന്നു. ക്യാമറ, ഇമേജ് ടെക്നോളജി രംഗത്തെ പ്രശസ്തമായ കമ്ബനികളിലൊന്നാണ് ഹസല്‍ബ്ലാഡ്. സ്വീഡിഷ് സ്ഥാപനവുമായുള്ള വണ്‍പ്ലസിന്റെ സഹകരണം 11 5ജിയുടെ മെച്ചപ്പെട്ട ക്യാമറ സിസ്റ്റത്തിന് ഒരു അധിക ആകര്‍ഷണം നല്‍കുന്നു. ഗുണനിലവാരമുള്ള ക്യാമറകള്‍ക്കും ചിത്രങ്ങള്‍ക്കും പേരുകേട്ട സ്ഥാപനമാണ് ഹസല്‍ബ്ലാഡ്. കമ്ബനിയുമായി സഹകരിക്കുന്നതിലൂടെ ഈ വൈദഗ്ധ്യവും സാങ്കേതികവിദ്യയും സ്വന്തം സ്മാര്‍ട്ട്ഫോണുകളിലേക്ക് കൊണ്ട് വരാന്‍ വണ്‍പ്ലസിന് കഴിയും. യൂസേഴ്സിന് മികച്ച ഫോട്ടാകള്‍ എടുക്കാന്‍ ഇത് സഹായിക്കും. ഹസല്‍ബ്ലാഡ് ട്യൂണിങിലൂടെ വണ്‍പ്ലസ് 11 5ജി സ്മാര്‍ട്ട്ഫോണിലെ ക്യാമറ സജ്ജീകരണം നല്ല ചിത്രങ്ങളെ സ്നേഹിക്കുന്നവരെ ആകര്‍ഷിക്കാന്‍ കമ്ബനിയെ സഹായിക്കും.പുതിയ വണ്‍പ്ലസ് ബഡ്സ് പ്രോ 2വും വണ്‍പ്ലസ് 11 5ജിയ്ക്കൊപ്പം അവതരിപ്പിക്കപ്പെടും. ക്രിസ്റ്റല്‍ ക്ലാരിറ്റിയും സ്റ്റീരിയോ നിലവാരവുമുള്ള ഫുള്‍ ബോഡീഡ് ഓഡിയോ എക്സ്പീരിയന്‍സ് ഓഫര്‍ ചെയ്യുന്നു. ഏറെ നേരം ഉപയോഗിച്ചാലും കംഫര്‍ട്ട് കുറയാത്ത ഒതുക്കമുള്ള രൂപകല്‍പ്പനയാണ് ഇയര്‍ബഡ്സിന് നല്‍കിയിരിക്കുന്നത്. വെള്ളത്തിനെയും വിയര്‍പ്പിനെയും പ്രതിരോധിക്കാനുള്ള ശേഷി വര്‍ക്ക്‌ഔട്ട് ചെയ്യുമ്ബോള്‍ ഉപയോഗിക്കാനും ഔട്ട്ഡോറില്‍ യൂസ് ചെയ്യാനും വണ്‍പ്ലസ് ബഡ്സ് പ്രോ 2യെ അനുയോജ്യമാക്കുന്നു. വയര്‍ലെസ് ചാര്‍ജിങ് സൌകര്യം ഫീച്ചര്‍ ചെയ്യുന്ന ബഡ്സ് 2 പ്രോ നിങ്ങള്‍ എവിടെയാണെങ്കിലും ഹൈ ക്വാളിറ്റി ഓഡിയോ എക്സ്പീരിയന്‍സ് ചെയ്യാന്‍ സഹായിക്കും.അതിരുകളെല്ലാം ഭേദിക്കാനും മികവിനായി പരിശ്രമിക്കാനുമുള്ള വണ്‍പ്ലസിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നതാണ് വണ്‍പ്ലസ് 11 5ജി, വണ്‍പ്ലസ് ബഡ്സ് പ്രോ 2 എന്നിവയുടെ പ്രഖ്യാപനം

വണ്‍പ്ലസ് 11 5ജി സ്പെഷ്യലാണ്… കാരണം എന്ത്?

സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണെന്ന കിരീടം ചൂടാനും മത്സരം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് വണ്‍പ്ലസ് 11 5ജി സ്മാര്‍ട്ട്ഫോണ്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. “നെവര്‍ സെറ്റില്‍” എന്ന തത്ത്വചിന്തയെ അധിഷ്ഠിതമാക്കി നിര്‍മിച്ചെടുത്ത ഡിവൈസ് സെഗ്‌മെന്റില്‍ സമാനതകളില്ലാത്ത ഗുണനിലവാരവും പെര്‍ഫോമന്‍സും ഒപ്പം കരുതുന്നു. ഉപഭോക്തൃ കേന്ദ്രീകൃത ബ്രാന്‍ഡാണ് വണ്‍പ്ലസ്. അതിനാല്‍ തന്നെ യൂസേഴ്സിന്റെ ഫീഡ്ബാക്കുകളും ഈ അള്‍ട്ടിമേറ്റ് ഫ്ലാഗ്ഷിപ്പ് ഡിവൈസിന്റെ നിര്‍മാണത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ഫെബ്രുവരി 7ന് നടക്കാനിരിക്കുന്ന ക്ലൗഡ് 11 ലോഞ്ച് ഇവന്റ് വണ്‍പ്ലസ് ആരാധകര്‍ക്കുള്ള ഒരു പ്രധാന ഇവന്റായി മാറിക്കൊണ്ടിരിക്കുകയാണ്. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഓഫറുകളായ വണ്‍പ്ലസ് 11 5ജി, ബഡ്സ് പ്രോ 2 എന്നിവയില്‍ കൊണ്ട് വന്നിരിക്കുന്ന നവീന സാങ്കേതികവിദ്യകളും പെര്‍ഫോമന്‍സും മെച്ചപ്പെട്ട യൂസര്‍ എക്സ്പീരിയന്‍സ് ഓഫര്‍ ചെയ്യുന്നുണ്ട്. അലര്‍ട്ട് സ്ലൈഡര്‍ ഫീച്ചര്‍ തിരിച്ചെത്തുന്നതും ഹസല്‍ബ്ലാഡ് ട്യൂണിങ് ചെയ്ത ക്യാമറകളും വണ്‍പ്ലസ് 11 5ജി സ്മാര്‍ട്ട്ഫോണിനെ വിപണിയിലെ ഏറ്റവും മികച്ച ഡിവൈസുകളില്‍ ഒന്നാക്കി മാറ്റും. മികച്ച ഓഡിയോ ക്വാളിറ്റിയും സൗകര്യപ്രദമായ ഡിസൈനുമായി എത്തുന്ന ബഡ്‌സ് പ്രോ 2 യൂസേഴ്സിനിടയില്‍ ഹിറ്റാകുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. മെച്ചപ്പെട്ട പെര്‍ഫോമന്‍സ് കാഴ്ച വയ്ക്കുന്ന ഏറ്റവും പുതിയ വണ്‍പ്ലസ് ഉപകരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ക്ലൌഡ് 11 ലോഞ്ച് ഇവന്റ് നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക.

You might also like

Leave A Reply

Your email address will not be published.