“അറിയാം അഷ്ടമുടിയെ” എന്ന ഒരു മെഗാ ക്യാമ്പയിൻ കേരള ടൂറിസം വകുപ്പ് കൊല്ലം ഡിടിപിസി നേതൃത്വത്തിൽ അഷ്ടമുടികായലിൽ 14/01/23 ന് സംഘടിപ്പിക്കുന്നു
അഷ്ടമുടി കായലിനേ കേരളത്തിന്റെ കായൽ സഞ്ചാര ഭൂപടത്തിലേ ഇഷ്ടമുടി ആക്കുവാൻ “അറിയാം അഷ്ടമുടിയെ” എന്ന ഒരു മെഗാ ക്യാമ്പയിൻ കേരള ടൂറിസം വകുപ്പ് കൊല്ലം ഡിടിപിസി ആൾ കേരള ഹൗസ്ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ കൊല്ലം എന്നിവരുടെ നേതൃത്വത്തിൽ അഷ്ടമുടികായലിൽ 14/01/23 ന് സംഘടിപ്പിക്കുന്നു.

അറിയാം അഷ്ടമുടിയെ…എന്നഈ ക്യാംപെയ്നിന്റെ ഭാഗമായി പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തിയുള്ള ചാനൽ സംവാദം കായൽ ശുചിത്വ ബോധവൽകരണം വഞ്ചി വീട് മേഖലയിൽ ഉൾപെട്ടവർക്കുള്ള പരിശീലന പരിപാടികൾ ,കലാ സാംസ്കാരിക ചടങ്ങുകൾ, ഹൈസ്കൂൾ വിഭാഗത്തിൽ ഉള്ള കുട്ടികൾക്കായി ഉപന്യാസ മത്സരം എന്നിവ ഉണ്ടാകും.
ജനുവരി 14ന് അഷ്ടമുടി കായലിന്റെ സൗന്ദര്യം എല്ലാവരിലും എത്തിക്കുക എന്ന മുദ്രാവാക്യത്തോടെ അറിയാം അഷ്ടമുടി എന്ന പേരിൽ കൊല്ലത്തെ എല്ലാ വഞ്ചി വീടുകളേയും ഉൾപ്പെടുത്തി അന്നേദിവസം രാവിലെ 11.30ന് കായലിലെ തനതു നാടൻ ഭക്ഷണ വിഭവങ്ങൾ ചേർത്തൊരു വഞ്ചി വീട് റാലി കൊല്ലത്ത് നിന്നും മൻഡ്രോതുരുത്ത് വരെയുള്ള കായൽ സൗന്ദര്യം ആസ്വദിച്ചു വൈകിട്ട് 5.30ന് കൊല്ലത്ത് തിരികെയെത്തുന്നു. തുടർന്നുള്ള സന്ധ്യ വേളയിൽ കായലിൽ ദീപങ്ങളും വഞ്ചി വീടുകളിൽ റാന്തലുകളും തെളിയിക്കും.

അതോടൊപ്പം തന്നെ മറീന ബോട്ട് ജെട്ടിയിലുള്ള ടൂറിസം പവലിയനിൽ വിവിധ കലാപരിപാടികളും അവതരിപ്പിക്കും . പൊതുജനങ്ങൾക്കും കായൽ പ്രേമികൾ ക്കും ഈ കായൽ സഞ്ചാരം മുൻകൂട്ടി ബുക്ക് ചെയ്തു മിതമായ നിരക്കിൽ യാത്രക്കൊരുങ്ങാം. എന്നു പബ്ലിസിറ്റി കൻവീൺനർ അജയ് ഡ്രീം ക്രൂയിസ്