കമ്പിൽ : SKSSF കമ്പിൽ ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷികസമ്മേളനം നാളെ ജുമുഅ നിസ്കാരാനന്തരം മൈതാനിപ്പള്ളി മഖാ സിയാറത്തോടുകൂടി മഹല്ല് സയ്യിദ് അലി ബാഅലവി തങ്ങൾ പതാക ഉയർത്തി ആരംഭിക്കും. വൈകീട്ട് ഉദ്ഘാടന സമ്മേളനം സയ്യിദ് അലി ഹാഷിം ബാഅലവി നദ്‌വി തങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് പരിസര പ്രദേശത്തുള്ള മദ്റസകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ദഫ് പ്രദർശനവും ഹിദായതുത്വലബ ദർസിന്റെ നേതൃത്വത്തിൽ ബുർദ ആസ്വാദനവും ഉണ്ടാകും. ഡിസംബർ 10 ന് അൻവർ മുഹ്‌യുദ്ധീൻ ഹുദവി, 11 ന് സ്വാലിഹ് ഹുദവി തൂത എന്നിവർ പ്രഭാഷണം നടത്തും. ഡിസംബർ 12 തിങ്കളാഴ്ച സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. ഷമീർ ദാരിമി കൊല്ലം മുഖ്യപ്രഭാഷണം നിർവ്വഹിക്കും. മഹല്ല് ഖത്തീബ് മുഹമ്മദലി ഫൈസി ഇരിക്കൂർ മജ്ലിസുന്നൂർ ആത്മീയ മജ്ലിസിന് നേതൃത്വം നൽകും. തുടർന്ന് ശൈഖുനാ കൊയ്യോട് ഉമർ മുസ്ലിയാർ കൂട്ടുപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും..