സൗദി സൂപ്പര്‍കപ്പില്‍ സെമിയില്‍ താരത്തിന്റെ ക്ലബ്ബ് അല്‍ നസര്‍ പുറത്താകുകയും ചെയ്തു.കളിയില്‍ 3-1 ന് അല്‍ എത്തിഹാദ് അല്‍ നസറിനെ തോല്‍പ്പിക്കുകയായിരുന്നു. അല്‍ എത്തിഹാദിന്റെ ആരാധകര്‍ കളിയില്‍ ഉടനീളം മെസ്സി..മെസ്സിയെന്ന് ഉറക്കെ വിളിച്ച് ക്രിസ്ത്യാനോയെ ശുണ്ഠി പിടുപ്പിക്കുകയും ചെയ്തു.ക്രിസ്ത്യാനോയെ എതിര്‍ടീം വളരെ നന്നായി മാര്‍ക്ക് ചെയ്തതിനാല്‍ താരത്തിന്റെ ഗോള്‍ നീക്കം ഒരു ഹെഡ്ഡറില്‍ ഒതുങ്ങി. അല്‍ എത്തിഹാദ് ഗോള്‍കീപ്പര്‍ സുന്ദരമായ ഒരു ഡൈവോടെ കുത്തിയകറ്റി. കഴിഞ്ഞയാഴ്ചയാണ് ക്രിസ്ത്യാനോ സൗദിക്ലബ്ബിനായി ആദ്യ മത്സരത്തിനിറങ്ങിയത്.അല്‍ നസറിന്റെ കഴിഞ്ഞ രണ്ടു മത്സരത്തിലുമായി താരത്തിന്റെ ഷോട്ട് ഓണ്‍ ടാര്‍ഗറ്റും വെറും ഒരെണ്ണമായി കുറഞ്ഞു. കഴിഞ്ഞയാഴ്ച കിംഗ് ഫഹദ് സ്‌റ്റേഡിയത്തില്‍ റൊണാള്‍ഡോയും മെസ്സിയും നേര്‍ക്കുനേര്‍ വന്നിരുന്നു. സൗദി ഓള്‍സ്റ്റാര്‍ ടീമിനൊപ്പം ഇറങ്ങിയ ക്രിസ്ത്യാനോ മത്സരത്തില്‍ രണ്ടുഗോള്‍ അടിച്ചിരുന്നു. മെസ്സിയും ഗോളടിച്ചിരുന്നു. മത്സരം പിഎസ്ജി 5-4 നായിരുന്നു ജയിച്ചു കയറിയത്. അല്‍ നസറിന്റെ കുപ്പായത്തില്‍ താരം ഗോളടിച്ചതും ആദ്യമായിരുന്നു. താരത്തിന്റെ അല്‍നസറിന് വേണ്ടിയുള്ള ആദ്യഗോളടിക്കുന്നത് കാത്തിരിക്കുകയാണ് ലോകത്തുടനീളമുള്ള ആരാധകര്‍.ഇംഗ്‌ളീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റെക്കോഡ് കൈമാറ്റത്തുകയ്ക്കാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ അല്‍ നസറില്‍ കളിക്കാനെത്തിയത്. താന്‍ പന്തു തൊടുമ്ബോള്‍ മെസ്സി മെസ്സി എന്ന എതിര്‍ ആരാധകരുടെ വിളികള്‍ താരത്തെ ചൊടിപ്പിക്കുകയും ചെയ്തു.