ആരും ആരാലും സംരക്ഷിക്കാൻ ഇല്ലാതെ ദുരിതമനുഭവിക്കുന്നവരുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ വളരെയേറെ വികാരധിധനായ് ആധിപും ഷഫീനയും
തിരുവനന്തപുരം: ശിശുക്ഷേമ സമിതിക്കായി പുതിയ പദ്ധതി നടപ്പാക്കേണ്ടിവന്ന സാഹചര്യം വിശദീകരിക്കവെ, അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ ചെയർമാൻ അദീബ് അഹമ്മദ് വികാരാധീനനായി. പ്രോജക്ട് റിപ്പോർട്ട് അവതരണത്തിലാ യിരുന്നു അത്. 2018-19 കാലഘട്ടത്തിൽ തിരുവനന്തപുരത്തെത്തിയ ഷഫീന യൂസുഫലി അവിചാരിതമായി ശിശുക്ഷേമ സമിതിയിലെത്തി.

ആറു വയസ്സ് കഴിഞ്ഞ കുട്ടികളെ പാർപ്പിക്കാൻ കഴിയാത്ത സാഹചര്യം അന്നത്തെ സെക്രട്ടറി എസ്.ഡി.ദീപക് അറിയിച്ചതിനെ തുടർന്നാണ് ഫൗണ്ടേഷൻ പദ്ധതി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു അക്കാലത്ത് ഫൗണ്ടേഷന് വർഷം അഞ്ചു കോടി രൂപയേ ചെലവഴിക്കാൻ കഴിയുമായിരുന്നുള്ളൂ. പ്രത്യേക സാഹചര്യം മനസ്സിലാക്കി ഇതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കുകയായിരന്നു.
ആരും അനാഥരായി ജനിക്കുന്നില്ല. നമുക്ക് ലഭിച്ച സൗഭാഗ്യങ്ങൾ എല്ലാം ഇവർക്കുമുള്ളതാണെന്നും അത് മനസ്സിലാക്കിയാണ് എന്ത് വെല്ലുവിളി സ്വീ കരിച്ചും പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്നും കണ്ഠമിടറി അദീബ് അഹമ്മദ് പറഞ്ഞു. കോവിഡില്ലായിരുന്നെങ്കിൽ ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചതെന്നും അദീബ് വ്യക്തമാക്കി. ഇതുകേട്ട് വേദിയിലുണ്ടായിരുന്ന ഷ ഫീന കരയുന്നുണ്ടായിരുന്നു.
