ഓർമ്മ തണൽ നിത്യ ഹരിത നായകന്റെ ഓർമ്മകൾ പുതുക്കുന്നു-മന്ത്രി പി. പ്രസാദ്

0

തിരു:- പ്രേം നസീറിന്റെ സ്മരണക്ക് മുന്നിൽ ആദര മർപ്പിച്ച് നടപ്പാക്കുന്ന ഓർമ്മ തണൽ പദ്ധതി ആ നടൻ മലയാള സിനിമ വേദിക്ക് നൽകിയ വിലപ്പെട്ട സേവനങ്ങളെ ഓർമ്മിക്കപ്പെടുന്നുവെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു.

പ്രേം നസീറിന്റെ 34ാം ചരമവാർഷികം പ്രമാണിച്ച് പ്രേം നസീർ സുഹൃത് സമിതി കൃഷി വകുപ്പുമായി സഹകരിച്ച് ആരംഭിച്ച ഫല വൃക്ഷ തൈ നടൽ എന്ന ഓർമ്മ തണൽ പദ്ധതി ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പച്ച കൃഷി നടൽ പദ്ധതിനിത്യ ഹരിത നായകന്റെ ഓർമ്മക്ക് ഉചിതമായ ഒന്നാണെന്നും മന്ത്രി പ്രസാദ് വ്യക്തമാക്കി.

മന്ത്രിയുടെ ഔദ്യോഗികവസതിയിൽ നടന്ന ചടങ്ങിൽ കവി പ്രഭാവർമ്മ, നിംസ് മെഡിസിറ്റി എം.ഡി.എം.എസ്. ഫൈസൽ എന്നിവർ നൽകിയ ഫലവൃക്ഷ തൈ മന്ത്രി സ്വീകരിക്കുകയും അത് ഔദ്യോഗിക വസതിയിൽ നടുകയും ചെയ്തു.

ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ എസ്. പത്മ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ: ഗീതാ ഷാനവാസ്, പീരു മുഹമ്മദ് എന്നിവർ സംബന്‌ധിച്ചു. പ്രേം നസീർ സ്മൃതി ലോഗോ എം.എസ്. ഫൈസൽ ഖാന് സമർപ്പിച്ചു മന്ത്രി നിർവ്വഹിച്ചു.

You might also like

Leave A Reply

Your email address will not be published.