കടബാധ്യത കുറക്കാന്‍ അഞ്ചോളം കമ്ബനികളുടെ ഓഹരി വില്‍പനക്കൊരുങ്ങി ഗൗതം അദാനി

0

2026 മുതല്‍ 2028 വരെയുള്ള കാലയളവിനുള്ളിലായിരിക്കും ഓഹരി വില്‍ക്കുക.അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിങ്ങാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. അദാനി ന്യൂ ഇന്‍ഡസ്ട്രീസ്, അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ് ലിമിറ്റഡ്, അദാനി റോഡ് ട്രാന്‍സ്പോര്‍ട്ട് ലിമിറ്റഡ്, അദാനി കോണെക്സ് എന്നി കമ്ബനികളുടെ ഓഹരിയാവും വില്‍ക്കുക. ഇതിനൊപ്പം അദാനിയുടെ മെറ്റല്‍ ആന്‍ഡ് മൈനിങ് യൂണിറ്റിന്റെ ഓഹരികളും വില്‍ക്കും.എയര്‍പോര്‍ട്ടുകളുടെ കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്ന വ്യവസായമാണ്. 300 മില്യണ്‍ ഉപഭോക്താക്കളെയാണ് എല്ലാദിവസവും കൈകാര്യം ചെയ്യേണ്ടത്. അതിനാല്‍ എയര്‍പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടി വരുമെന്ന് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിങ് പറഞ്ഞു. ഓഹരി വില്‍പനയിലൂടെ അദാനി എയര്‍പോര്‍ട്ടിനെ സ്വതന്ത്രസ്ഥാപനമാക്കി മാറ്റും.നേരത്തെ അതിവേഗം വളരുന്ന വ്യവസായ ശൃംഖലയുടെ തലവനായ ഗൗതം അദാനിക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സ്ഥാപനങ്ങള്‍ വലിയ വളര്‍ച്ച കൈവരിക്കുമ്ബോഴും കടക്കെണി ഉയരുന്നതാണ് അദാനിക്കെതിരെയുള്ള വിമര്‍ശനങ്ങളുടെ പ്രധാനകാരണം. ഇത് മറികടക്കുകയാണ് അദാനിയുടെ പ്രധാനലക്ഷ്യം.

You might also like

Leave A Reply

Your email address will not be published.