കാച്ചിലിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?

0

പണ്ടുകാലത്ത് നമ്മുടെയൊക്കെ വീടുകളില്‍ സുലഭമായിരുന്നു കാച്ചില്‍. ദിനംപ്രതി കാച്ചില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമായിരുന്നു.വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ് ഈ കിഴങ്ങു വര്‍ഗം. ഉപാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു, ഭാരം നിയന്ത്രിക്കുന്നു, നല്ല കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്തുന്നു തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങളും കാച്ചിലിനുണ്ട്.ക്രീം മുതല്‍ പര്‍പ്പിള്‍ വരെ വ്യത്യസ്ത നിറങ്ങളിലുള്ള കാച്ചില്‍ ഉണ്ട്. കാച്ചിലില്‍ ഉയര്‍ന്ന അളവിൽ നാരുകളും കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്സും കുറഞ്ഞ പഞ്ചസാരയും ഉണ്ട്.രക്തയോട്ടത്തിന്
പൊട്ടാസ്യം പോലുള്ള ധാതുക്കളാല്‍ സമ്പന്നമാണ് കാച്ചില്‍. ഇത് രക്തയോട്ടം വര്‍ധിപ്പിക്കും. പൊട്ടാസ്യം ഒരു വാസോആക്ടീവ് ആണ്, ഇത് രക്തയോട്ടം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. കൂടാതെ കാച്ചിലില്‍ ഉള്ള ആന്തോസയാനിന്‍ രക്തചംക്രമണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആന്തോസയാനിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ദഹന പ്രശ്നങ്ങള്‍ അകറ്റും
കാച്ചിലിലെ പെക്റ്റിന്‍ (ലയിക്കുന്ന നാരുകള്‍) ദഹനത്തെ പ്രോത്സാഹിപ്പിക്കും. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കുടലിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധത്തിനുള്ള ഫലപ്രദമായ ചികിത്സയും പ്രതിരോധ മാര്‍ഗവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കുടല്‍ അണുബാധയെ തടയുന്നതിനോ ചികിത്സിക്കുന്നതിനോ ഉള്ള സവിശേഷഗുണങ്ങളും പെക്റ്റിനുണ്ട്.കാന്‍സര്‍ സാധ്യത കുറയ്ക്കും
കാച്ചിലില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ റിയാക്ടീവ് ഓക്‌സിജന്‍ സ്‌പീഷീസുകളെ ഇല്ലാതാക്കുകയും ഡി.എന്‍.എ കേടുപാടുകള്‍ പരിഹരിക്കുകയും കാന്‍സറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.ശരീര ഭാരം കുറയ്ക്കാന്‍
കാച്ചിലില്‍ നാരുകള്‍ കൂടുതലാണ്. കലോറി ഉപഭോഗം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. നാരുകളുള്ള ഭക്ഷണങ്ങള്‍ നിങ്ങളെ തൃപ്തിപ്പെടുത്തുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഇവയില്‍ കലോറി കുറവാണ്. കുറഞ്ഞ കലോറിയുള്ള ഭക്ഷണങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.മസ്തിഷ്കാരോഗ്യത്തിന്
ആന്തോസയാനിന്‍ ധാരാളം കാച്ചിലില്‍ അടങ്ങിയിട്ടുണ്ട്. പല ആന്തോസയാനിനുകളും ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ളതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനവും ന്യൂറോണുകളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ഒരു സംയുക്തമായ ഡയോസ്ജെനിന്‍ കാച്ചിലില്‍ അടങ്ങിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.