നവസ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് പോകാന്‍ ഒരുങ്ങുമ്ബോള്‍ അതിന് പി എസ് ജി തന്നെയാണ് തടസ്സമായി നില്‍ക്കുന്നത്. ഇതുവരെ പി എസ് ജി ഇംഗ്ലീഷ് ക്ലബായ ഫോറസ്റ്റിന്റെ ഓഫര്‍ അംഗീകരിച്ചിട്ടില്ല.ഫോറസ്റ്റിന്റെ ആദ്യ ഗോള്‍കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്സണ്‍ അടുത്തിടെ പരിക്കേറ്റിരുന്നു. ഹെന്‍ഡേഴ്സണ്‍ തിരികെയെത്താന്‍ സമയം എടുക്കും എന്നതാണ് പി എസ് ജി കീപ്പറെ തേടി ഫോറസ്റ്റ് എത്താന്‍ കാരണം.സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍-നസര്‍ നേരത്തെ നെവസിനായി രംഗത്ത് വന്നിരുന്നു. എന്നാ യൂറോപ്പില്‍ അല്ലാത്ത ഒരു ക്ലബിലേക്കും പോകാന്‍ നവസ് ആഗ്രഹിക്കുന്നില്ല. ഗാല്‍ട്ടിയര്‍ പി എസ് ജി പരിശീലകനായി എത്തിയതിനു ശേഷം ഡൊണ്ണരുമ്മ തന്നെയാണ് പി എസ് ജി വല കാക്കുന്നത്. നവസിന് യാതൊരു അവസരവും ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ പി എസ് ജിയില്‍ തുടരാന്‍ നെവസ് ആഗ്രഹിക്കുന്നില്ല. പകരം ഒരു നല്ല രണ്ടാം ഗോള്‍ കീപ്പറെ ലഭിച്ചാലെ പി എസ് ജി ഈ നീക്കത്തിനു സമ്മതം മൂളൂ എന്നാണ് സൂചനനവസിന് ഇപ്പോള്‍ 2024വരെ പി എസ് ജിയില്‍ കരാര്‍ ഉണ്ട്. ലോണ്‍ അടിസ്ഥാനത്തില്‍ ആകും താരം പി എസ് ജി വിടുന്നു എങ്കിലും വിടുക.