ജീവനക്കാരെ വെട്ടികുറച്ചതോടെ നിരവധി പ്രശ്നങ്ങള്‍ ഒഴിവായി -സുന്ദര്‍ പിച്ചൈ

0

കമ്ബനിയുടെ വളര്‍ച്ച സുതാര്യമാക്കാനാണ് അത്തരത്തിലൊരു തീരുമാനം എടുത്തത്. അതിലൂടെ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാനായെന്നും അദ്ദേഹം ജീവനക്കാരെ അറിയിച്ചു.ബ്ലൂംബെര്‍ഗിന്റെ അവലോകനത്തെ അടിസ്ഥാനമാക്കി കമ്ബനിയുടെ സ്ഥാപകനും ബോര്‍ഡുമായി അവലോകന യോഗം ചേര്‍ന്നാണ് 6 ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ച തീരുമാനമെടുത്തത്. “വ്യക്തമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കായില്ലെങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകും” -സുന്ദര്‍ പിച്ചൈ പറഞ്ഞു. മികച്ച വളര്‍ച്ചയ്ക്കും ഏറെ നിയമനങ്ങള്‍ക്കും ശേഷമാണ് ഇത്തരമൊരു ഭീമമായ പിരിച്ചുവിടാന്‍ തീരുമാനിക്കുന്നത്. ഏകദേശം 12,000 നിയമനങ്ങളാണ് വെട്ടിക്കുറക്കുന്നത്.നേരത്തെ തന്നെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് പ്രചരണങ്ങള്‍ പരന്നിരുന്നെങ്കിലും പിരിച്ചുവിടാനുള്ള തീരുമാനം പല ജീവക്കാരെയും ഞെട്ടിച്ചു. എന്നാല്‍ ജീവനക്കാരെ വെട്ടിക്കുറച്ചത് കമ്ബനിയുടെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ശ്രദ്ധാപൂര്‍വം എടുത്ത തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.ബോണസുകള്‍ കമ്ബനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടുതന്നെ ഇത്തവണ വാര്‍ഷിക ബോണസില്‍ ശ്രദ്ധേയമായ കുറവ് വരും. കമ്ബനിയുടെ തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ തീരുമാനങ്ങളെടുക്കുന്ന സംഘങ്ങള്‍ ചുരുക്കണമെന്ന് ഗൂഗിള്‍ ചീഫ് പീപ്പിള്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. അതേസമയം, നിക്ഷേപങ്ങളില്‍ പ്രഥമസ്ഥാനം തുടരുന്നതിന് കമ്ബനിയെ സ്വതന്ത്രമാക്കാന്‍ ഉദ്ദേശിച്ചാണ് ജീവനക്കാരെ വെട്ടികുറച്ചതെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പറഞ്ഞു.

You might also like
Leave A Reply

Your email address will not be published.