അമീര്‍ അല്‍ഹുസൈന്‍ ബിന്‍ അബ്ദുല്ല രണ്ടാമനും സൗദി യുവതി റജ്വ ഖാലിദ് അല്‍സൈഫും ജൂണ്‍ ഒന്നിന് വിവാഹിതരാവും.ജോര്‍ഡനിയന്‍ റോയല്‍ കോര്‍ട്ടാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചതെന്ന് വാര്‍ത്ത ഏജന്‍സി ‘പെട്ര’ വ്യക്തമാക്കി. 1994 ഏപ്രില്‍ 28ന് റിയാദിലാണ് റജ്വ ഖാലിദിന്റെ ജനനം. ബിസിനസ് പ്രമുഖനായ ഖാലിദ് ബിന്‍ മുസാഇദിന്റെയും ഇസ്സ ബിന്‍ത് നാഇഫിന്റെയും മകളാണ്. ഹൈസ്കൂള്‍ വിദ്യാഭ്യാസം സൗദിയില്‍ പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയിലേക്ക് പോയി. പിന്നീട് ന്യൂയോര്‍ക്കിലെ സിറാക്കൂസ് യൂനിവേഴ്സിറ്റിയിലെ ആര്‍ക്കിടെക്ചര്‍ കോളജിലായിരുന്നു പഠനം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് വിവാഹം ഉറപ്പിച്ചത്.