നെടുമങ്ങാട്= നേതാജി സുഭാഷ് ചന്ദ്രബോസിന്റെ
വാർഷിക
ജന്മദിന സമ്മേളനം
നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ
സംഘടിപ്പിച്ചു. മുൻ നഗരസഭാ കൗൺസിലർ അഡ്വക്കേറ്റ് എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു.

ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി
ജീവൻ ത്യജിക്കാൻ
തയ്യാറായ
ധീര ദേശാഭിമാനിയാണ്
സുഭാഷ് ചന്ദ്രബോസ് എന്ന് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.
ഇല്യാസ് പത്താങ്കല്ല്,
ലാൽ മുക്കോല, വിജയകുമാർ എ, ഷിബു കുമാർ. എസ്, പി. അബ്ദുൽസലാം, ചന്ദ്രകുമാർ. സി, അഫ്സൽ പത്താംകല്ല്, എ. മുഹമ്മദ്
തുടങ്ങിയവർ സംസാരിച്ചു.