പ്രവാസി ഭാരതി (കേരള) കർമ്മശ്രേഷ്ഠ അവാർഡ്- 2023 യു എ യിൽ നിന്നും മനോഫർ വള്ളക്കടവിനെ തിരെഞ്ഞെടുത്തു. ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങളുടെ ഭാഗമായി പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് അറിയിച്ചു.

ജനുവരി 11 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അവാർഡ് സമ്മാനിക്കും.
2007 മുതൽ പ്രവാസികളിക്കിടയിൽ സേവന ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുകയും, 2011 ൽ VPSK (വള്ളക്കടവ് പ്രവാസി സൗഹൃദ കൂട്ടായ്മ ) എന്ന സേവന സംഘടനക്ക് രൂപം നൽകി 2019 വരെ നേതൃത്വം നൽകുകയും ചെയ്തു. ഗൾഫ് സൂഖ് ,K bakes ഉൾപ്പടെയുള്ള പ്രവാസി പുനരധിവാസ ബിസ്സിനെസ്സ് സംരഭങ്ങൽ ആരംഭിക്കുന്നതിന് മുഖ്യ പങ്ക് വഹിക്കുകയും ഡയറക്റ്റർ ബോർഡ് അംഗമായി തുടരുകയും ചെയ്യുന്നു. നാട്ടിലെ സാമൂഹിക സാംസ്കാരിക കലാ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായി നൽകിയ സംഭാവനകളെ കണക്കിലെടുത്താണ് 2023 ലെ പ്രവാസി ഭാരതി പുരസ്‌കാരത്തിന് യു എ ഇ നിന്നും തിരെഞ്ഞെടുത്തത്.


