എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ നേതാജി ജയന്തിയോടനുബന്ധിച്ച് നന്ദാവനം കൃഷ്ണപിള്ള സ്മാരക ഹാളിൽ സംഘടിപ്പിച്ച പ്രേംദേശ് പുരസ്ക്കാരം 2023 പ്രേം നസീർ സുഹൃത് സമിതിക്ക് ലഭിക്കുകയുണ്ടായി.
സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ , എക്സിക്യൂട്ടീവ് മെമ്പർ യാസീൻ സുലൈമാൻ എന്നിവർ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണനിൽ നിന്നും സ്വീകരിക്കുന്നു.മെമെന്റോ കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം.എൻ ഗിരി കാക്കനാട് നിന്നും സ്വീകരിക്കുന്നു.