മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്ന് മുംബൈ വരെ സൈക്കിള്‍ സൈക്കിളോടിച്ചത് സല്‍മാന്‍ ഖാനെ കാണാനായി ആരാധകന്‍
സല്‍മാന്റെ പിഞന്നാള്‍ ദിനമായ ഡിസംബര്‍ 27- ന് താരത്തെ നേരില്‍ കാണുക എന്നതായിരുന്നു സമീറിന്റെ ഉദ്ദേശം.സല്‍മാനെ ഒന്നു കാണണം ആശംസകള്‍ അറിക്കണം എന്ന ലക്ഷ്യമേ സമീറനുണ്ടായിരുന്നോളൂ എന്നാല്‍ അതിനുമപ്പുറം സല്‍മാന്‍ ഖാനൊപ്പം ചേര്‍ന്നു നിന്ന് ഒരു ചിത്രമെടുക്കാനുളള ഭാഗ്യം ഈ യുവ ആരാധകന് ലഭിച്ചു. സമീറിനേയും സമീറിന്റെ സൈക്കിളിനേയും ചേര്‍ത്തുനിര്‍ത്തുന്ന സല്‍മാന്‍ ഖാന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു എന്റര്‍ടെയിന്‍മെന്റ് സോഷ്യല്‍ മീഡിയ പേജാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്