വിമാനത്താവളത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫും മറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും നേരിട്ടെത്തി സ്വീകരിച്ചു.യു.എ.ഇ-പാകിസ്താന്‍ ബന്ധം ദൃഢപ്പെടുത്തുന്നതിനെപ്പറ്റിയും ഭാവികാല സഹകരണത്തെപ്പറ്റിയും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. സാമ്ബത്തികം, വ്യാപാരം, വികസനം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ധാരണയായി. പ്രാദേശികവും അന്തര്‍ദേശീയവുമായി ഇരുരാജ്യങ്ങളും നേരിടുന്ന പൊതുപ്രശ്നങ്ങളും ചര്‍ച്ചയില്‍ വന്നു.വികസനമേഖലയില്‍ ഉള്‍പ്പെടെ വിവിധ സാഹചര്യങ്ങളില്‍ പാകിസ്താനെ പിന്തുണക്കുന്നതിന് ഷഹ്ബാസ് ശരീഫ് നന്ദി അറിയിച്ചു. അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം ശൈഖ് തയ്യിബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യു.എ.ഇ പ്രസിഡന്‍റിന്‍റെ ഉപദേശകന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ ആല്‍ നഹ്യാന്‍, ദേശീയ സുരക്ഷ സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് ഹമ്മാദ് അല്‍ ഷംസി, പാകിസ്താനിലെ യു.എ.ഇ അംബാസഡര്‍ ഹമദ് ഒബൈദ് ഇബ്രാഹിം സാലിം അല്‍സാബി, പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.