സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ‘ആനിമലി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.രക്തം പുരണ്ട് കയ്യില്‍ ഒരു കോടാലിയുമായി നില്‍ക്കുന്ന രണ്‍ബിര്‍ കപൂറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ ചര്‍ച്ചയായിട്ടുണ്ട്. ‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്നു എന്നതിനാല്‍ ‘ആനിമലി’ല്‍ വലിയ പ്രതീക്ഷകളുമാണ്. അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ‘ആനിമല്‍’ പ്രദര്‍ശനത്തിന് എത്തുന്നത്.