ക്യാന്‍സറിനെ ചെറുക്കുന്ന
ലാരിസിറെസിനോള്‍, പിനോറെസിനോള്‍, സെക്കോയിസോളാരിസെറിനോള്‍ എന്നിവ അടങ്ങിയിരിക്കുന്നതാണ് കക്കിരി. നിരവധി കാന്‍സര്‍ ഘടകങ്ങള്‍ ചെറുക്കാന്‍ ഇവ സഹായിക്കുന്നു. കാര്‍സിനോമ, ലൈംഗിക ഗ്രന്ഥി കാന്‍സര്‍, സ്ത്രീകളുടെ ആന്തരിക പ്രത്യുത്പാദന അവയവ കാന്‍സര്‍, അഡിനോകാര്‍സിനോമ എന്നിവയ്ക്കുള്ള അപകടസാധ്യത കുറയ്ക്കാന്‍ കക്കിരിക്ക് കെല്‍പുണ്ട്.
വായ്നാറ്റം അനുഭവിക്കുന്നവര്‍ക്ക് ഒരു മരുന്നാണ് കക്കിരി. ഒരു കഷ്ണം കക്കിരി എടുത്ത് നാവിന്റെ മുകള്‍ ഭാഗത്ത് 30 സെക്കന്‍ഡ് നേരം അമര്‍ത്തിപ്പിടിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വായ്നാറ്റത്തിന് കാരണണമാകുന്ന വായിലെ സൂക്ഷ്മാണുക്കളെ ഇല്ലാതാക്കാന്‍ കഴിയും.
ആരോഗ്യകരമായ, പോഷകഗുണമുള്ള മികച്ചൊരു പാനീയമാണ് കക്കിരി ജ്യൂസ്. ഇതില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ, സിലിക്ക, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ക്ലോറോഫില്‍ എന്നിവ ശരീരത്തിന് ഏറെ ഗുണകരമാണ് കക്കിരി ജ്യൂസ്.
കക്കിരി ജ്യൂസ് ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഹൈ ബി.പി, കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്നിവ തടയാന്‍ സഹായിക്കുന്ന മഗ്‌നീഷ്യം ഇതില്‍ അടങ്ങിയിട്ടുണ്ട്.
രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ ക്രമപ്പെടുത്താന്‍ കക്കിരി ജ്യൂസ് ഗുണം ചെയ്യും.
കക്കിരിയില്‍ 95% വെള്ളമാണ്. ഇത് ശരീരത്തെ ജലാംശം നിലനിര്‍ത്തുകയും വിഷവസ്തുക്കളെ നീക്കുകയും ചെയ്യുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളില്‍ ഭൂരിഭാഗവും കക്കിരിയില്‍ അടങ്ങിയിട്ടുണ്ട്.
കുറഞ്ഞ കലോറിയും ഉയര്‍ന്ന ജലവും അടങ്ങിയതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കക്കിരി ഒരു മികച്ച ഭക്ഷണമാണ്.
കക്കിരിയിലെ ഉയര്‍ന്ന ജലാംശവും ഭക്ഷ്യനാരുകളും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
വിട്ടുമാറാത്ത മലബന്ധത്തിന് പരിഹാരം കാണാനും കക്കിരിക്ക ഗുണം ചെയ്യും.
സന്ധിവേദന ഒഴിവാക്കാന്‍
സന്ധികളെ ബന്ധിപ്പിക്കുന്ന ടിഷ്യൂകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന സിലിക്കണ്‍ ഡൈ ഓക്‌സൈഡിന്റെ മികച്ച ഉറവിടമാണ് കക്കിരി.
വിറ്റാമിന്‍ എ, ബി 1, ബി 6, സി, ഡി, കെ, ഫോളേറ്റ്, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിരിക്കുന്ന കക്കിരി ആസിഡിന്റെഅളവ് കുറച്ചുകൊണ്ട് സന്ധിവാതം ഒഴിവാക്കാന്‍ സഹായിക്കുന്നു.