സംവിധായകന്‍ എന്ന നിലയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ആളാണ് ഒമര്‍ ലുലു

0

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം എന്നും തന്‍റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.അദ്ദേഹം സംവിധാനം ചെയ്ത നല്ല സമയം ഡിസംബര്‍ 30ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തി. എന്നാല്‍ ചിത്രം ഇപ്പോള്‍ തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകായണെന്ന് സംവിധായകന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.“നല്ല സമയം” തീയേറ്ററില്‍ നിന്ന് ഞങ്ങള്‍ പിന്‍വലിക്കുന്നു ഇനി ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച്‌ ” എന്നാണ് അദ്ദേഹം കുറിച്ചത്. തീരുമാനം ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെയാണ്. ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പരാതിയില്‍ ആണ് കേസ് എടുത്തിരിക്കുന്നത്.ചിത്രത്തിന്‍്റെ ട്രെയിലര്‍ ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്ന തരത്തിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.നായകനായ ഇര്‍ഷാദിനും വിജീഷിനും(നൂലുണ്ട) കൂടെ അഞ്ച് പുതുമുഖ നായികമാരും ആണ് ചിത്രത്തില്‍ ഉള്ളത്. പോസ്റ്റര്‍ ടാഗ് ലൈനില്‍ പറഞ്ഞ പോലെ ഒരു കമ്ബ്ലീറ്റ് ഫണ്‍ സ്റ്റോണര്‍ തന്നെ ആയിരിക്കും.. ഇര്‍ഷാദ്, വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങള്‍ ആണ് നായിക വേഷങ്ങളില്‍ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ അടക്കം ഉള്ള താരങ്ങള്‍ സപ്പോര്‍ട്ടിങ് വേഷങ്ങളില്‍ എത്തുന്നു.നവാഗതനായ കളന്തൂര്‍ നിര്‍മിക്കുന്ന നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാര്‍ത് ആണ്. ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ് നല്ല സമയത്തിന്റെ തിരക്കഥയും സംഗീതവും ചെയ്തിരിക്കുന്നത്.

You might also like
Leave A Reply

Your email address will not be published.