ആദിബ് ഷഫീന അസർ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തകരുടെ ഭാഗമായി സ്മാര്‍ട് ലൈബ്രറി മുതല്‍ സാംസ്കാരിക കേന്ദ്രം വരെ;പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിക്ക് അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ 4.5 കോടി രൂപ ചെലവഴിച്ച് നിർമിച്ചു നൽകിയ അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശിശു സൗഹൃദ കേരളമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഒമ്പത് ജില്ലകളിലാണ് സമിതി നേതൃത്വത്തിൽ ശിശുപരിപാലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

മുഴുവൻ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കാൻ നടപടി പുരോഗമിക്കുകയാണ്. എല്ലാ ജില്ല, താലൂക്ക് ആശുപത്രികളോടും ചേർന്ന് അമ്മ ത്തൊട്ടിൽ സംവിധാനം ഏർപ്പെടുത്തുന്നതിനും നടപടി പുരോഗമിക്കുകയാണ്. പുതിയ മന്ദിരവും സൗകര്യങ്ങളും ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് ലഭിച്ച പുതു വത്സര സമ്മാനമാണ്.അദീബ് ആൻഡ് ഷഫീന ഫണ്ടേഷൻ (ലുലു ഗ്രൂപ് ചെയർമാൻ അദീബ് അഹമ്മദ് പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു.
ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, ഷഫീന യുസുഫലി, കൗൺസിലർ മാധവദാ സ്, ശിശുക്ഷേമ സമിതി സെക്രട്ടറി കെ. ജയപാൽ തുടങ്ങിയവർ പങ്കെടുത്തു.പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതവും വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക നന്ദിയും പറഞ്ഞു.

തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ചു നിലകളിലാ യി 18,000 ചതുരശ്ര അടിയിലാണ് മന്ദിരം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഡോർമെറ്ററികൾ, രണ്ട് കൗൺസലിങ് മുറി, ആറ് ക്ലാസ്റൂം, ലൈബ്രറിക ൾ, കമ്പ്യൂട്ടർ റൂമുകൾ, മെസ് ഹാൾ, അടുക്കള, ടോയിലറ്റ് സൗകര്യംഎന്നിവ ഒരുക്കിയിട്ടുണ്ട്.

