15 കിലോ ശരീരഭാരം കുറച്ചു, ഇതാ, പുതിയ നിവിന്‍

0

കുറച്ചുനാളുകളായി ശരീരവണ്ണത്തിന്റെ പേരില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുന്ന താരത്തിന്റെ തിരിച്ചുവരവ് ആരാധകരും ആഘോഷമാക്കുന്നു.പുതുവത്സരആഘോഷത്തിന് കുടുംബസമേതം ദുബായില്‍ എത്തിയിരുന്നു. അവിടെയുള്ള ആരാധകര്‍ നിവിനൊപ്പം പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചതോടെയാണ് ആരാധകരും താരത്തിന്റെ മാറ്റം അറിയുന്നത്. പഴയ രൂപമല്ല, ഇതാണ് ആവശ്യമെന്ന് ആരാധകര്‍. ശരീര ഭാരം കുറച്ചതിന്റെ ചിത്രങ്ങള്‍ നിവിന്‍ പങ്കുവച്ചിരുന്നില്ല.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തിനു വേണ്ടിയാണ് രൂപമാറ്റം.ജനുവരി 8ന് ദുബായില്‍ ചിത്രീകരണം ആരംഭിക്കും.മിഖായേലിനുശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. വിനയ് ഗോവിന്ദിന്റെ താരം ആണ് ചിത്രീകരണ ഘട്ടത്തിലുള്ള നിവിന്‍ ചിത്രം. താരത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ ഫെബ്രുവരിയില്‍ കൊച്ചിയില്‍ ആരംഭിക്കും. റാമിന്റെ തമിഴ് ചിത്രം യേഴു കടല്‍ യേഴു മലൈ ആണ് റിലീസിന് ഒരുങ്ങുന്ന തമിഴ് സിനിമ

You might also like
Leave A Reply

Your email address will not be published.