M.A യുസുഫ് അലി സാഹിബ് ആയിരങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നമനുഷ്യസ്നേഹി;വൈ എം താജുദ്ധീൻ Ex:കൗൺസിലർ TVM

0

നാട്ടിക എന്നൊരു നാട്ടിൽ നിന്നും നാടാകെ പടർന്നു പന്തലിച്ച് പതിനായിരങ്ങളുടെ ഹൃദയങ്ങളിൽ പൂത്തുലഞ് തന്റെ നാടിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കും പുരോഗതിക്കും വേണ്ടി നാം ഒന്നാണ് നമ്മൾ ഒരുമിച്ച് നിൽക്കേണ്ടവരാണ് എന്നുള്ള സന്ദേശം നൽകിക്കൊണ്ട് വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എം.എ. യൂസഫലി സാഹിബ്.

ഒരു സുപ്രഭാതത്തിൽ കോടീശ്വരൻ ആയതല്ല കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും നിരന്തര പരിശ്രമത്താലും പ്രതികൂല സാഹചര്യങ്ങളെ അത്മാവിശ്വാസത്തോടെ സധൈര്യം നേരിട്ട് ആയിരമായിരം അനുഭവ പാഠങ്ങളിലൂടെ തളർച്ചകളെ ഉയർച്ചകളാക്കി മാറ്റിക്കൊണ്ട് ഇന്ന് നാടാകെ നന്മ പരത്തി നമ്മുടെ മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന യൂസഫലി സാഹിബ്.


ഇന്ന് ഒരു വ്യവസായ പ്രമുഖൻ മാത്രമല്ല ജാതി കുശുമ്പിന്റെയും മതവിദ്വേഷത്തിന്റെയും മതിൽക്കെട്ടുകൾ തകർത്തെറിഞ്ഞ് ജാതിമതഭേദമന്യേ പതിനായിരങ്ങൾക്ക് തൊഴിൽ നൽകി, ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന അനേകം അനേകം മഹത് വ്യക്തിത്വങ്ങളുടെയും ആത്മീയ ചൈതന്യങ്ങളുടെയും ഓർമ്മകൾ നിലനിർത്താൻ വരും തലമുറകൾക്കായി കാലം കരുതിവയ്ക്കുന്ന മഹാ വ്യക്തിത്വങ്ങളിൽ ഒരാളാണ് എം.എ യൂസഫലി സാഹിബ്.
ഈ അടുത്തകാലത്തായി അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകളെക്കുറിച്ചും അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രസംഗ രീതിയെ കുറിച്ചുമെല്ലാം ദൃശ്യപത്ര മാധ്യമങ്ങളിൽ കൂടി നാം എല്ലാം നിത്യേന എന്നോണം കാണുന്നവരാണ്. അങ്ങനെ കാണുവാനും പഠിക്കുവാനും കഴിഞ്ഞ ഒരു വ്യക്തി എന്ന നിലയിൽ പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ ഭരണാധികാരികളുമായി നടക്കുന്ന ചർച്ചകളിലും സംസാരങ്ങളിലും തന്റെ വ്യവസായത്തേക്കാൾ ഏറെ തന്റെ രാജ്യത്ത് വ്യവസായങ്ങൾ ഉണ്ടാകാനും ജനങ്ങൾക്കും ഗുണകരമായ കാര്യങ്ങളെക്കുറിച്ചുമൊക്കെയായിരിക്കും കൂടുതലും സംസാരിക്കുന്നത്.


മതേതരത്വം മതസൗഹാർദം ഊട്ടി ഉറപ്പിക്കുന്ന സാമൂഹ്യ സാംസ്കാരിക സാമുദായിക പരിപാടികളിൽ എല്ലാം അദ്ദേഹം പങ്കെടുക്കാറുണ്ട് ശിവഗിരിയിലായാലും അഖില ഭാരത ഭാഗവത സത്ര സമിതിയുടെ സമ്മേളനത്തിലായാലും അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രസംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മതവും ജാതിയും നോക്കാതെ ക്രൈസ്തവ സഭയിലായാലും ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ആഭിമുഖ്യത്തിലായാലും ജനനന്മയ്ക്കാണെങ്കിൽ അത്തരം പരിപാടികളിലേക്ക് ക്ഷണിച്ചാൽ അദ്ദേഹം പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നത് നാം കാണുന്നതാണ്.


വിശ്രമമില്ലാത്ത ഈ യാത്രകളിലെല്ലാം അദ്ദേഹം മറക്കാത്ത ഒരു കാര്യം അനാഥകളുടെയും അഗതികളുടെയും പാവപ്പെട്ട മനുഷ്യരുടെയും വേദനിക്കുന്ന ആയിരങ്ങളുടെയും കണ്ണുനീരിന്റെ കഥകളും ഓർമ്മകളുമാണ്. അനാഥരായ അമ്മമാർക്ക് കോടിക്കണക്കിന് രൂപ ചിലവഴിച്ചു പണിതു നൽകിയ മന്ദിരത്തിന്റെ കാര്യം നാമെല്ലാം കണ്ടതാണ്. ആ അമ്മമാരെ സ്വന്തം മാതാവിനെ പോലെ ആശ്വസിപ്പിച്ചതാണ്. നാം അറിഞതും കണ്ടതും മാത്രമല്ല, നാം കാണാത്ത ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തിൽ കൂടി ആശ്വാസം കണ്ടെത്തുന്നു എന്നതാണ് സത്യം. ആൾക്കൂട്ടത്തിനിടയിൽ നിന്ന് പോലും അദ്ദേഹത്തെ വിളിക്കുകയും അദ്ദേഹം ഓടി അവരുടെ അടുത്ത് ചെന്ന് വിവരം അന്വേഷിക്കുന്നതും നാം എത്ര കണ്ടതാണ്. എത്രയെത്ര പാവപ്പെട്ടവരുടെ ഭവനങ്ങൾ അദ്ദേഹം നേരിട്ട് ചെന്ന് കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു.
അദ്ദേഹത്തെക്കുറിച്ച് ഓരോരുത്തർക്കും ഒരുപാട് നന്മകൾ പറയാനുണ്ടാകും. നാം അറിയുന്ന നമ്മുടെ നാട്ടിൽ നിത്യേന എന്നോണം നടക്കുന്ന നമ്മെയൊക്കെ വേദനിപ്പിക്കുന്നതും ദുഃഖിപ്പിക്കുന്നതുമായ നൂറു നൂറു സംഭവങ്ങൾ നടക്കുന്ന ഈ കാലത്ത് നന്മ നിറഞ്ഞ ഇത്തരം കാര്യങ്ങൾ ഓർമ്മിക്കാനും സന്തോഷിക്കാനും ലഭിക്കുന്ന ഇത്തരം യാഥാർത്ഥ്യങ്ങൾ ഒന്നുകൂടി ഓർമ്മിച്ചു എന്ന് മാത്രം.
എല്ലാവരോടും അവർ അർഹിക്കുന്ന ആദരവോടെ ചേർത്ത് പിടിക്കാനും പുഞ്ചിരിച്ച മുകവുമായി ആശ്വസിപ്പിക്കുവാനും കഴിയുന്ന M.A യുസുഫ് അലി സാഹിബിനെ സർവ്വശക്തനായ അല്ലാഹു പൂർണ്ണ ആരോഗ്യവും ദീർക്കായ്യസ്സും നൽകി അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന് താങ്ങും തണലുമായി നിറഞ്ഞ സംതൃപ്തിയോടെ അദ്ദേഹത്തിന്റെ കുടുമ്പവും എന്നുമെന്നും കൂടെയുണ്ടാകട്ടെ. അദ്ദേഹത്തിന്റെ കർമ്മ മണ്ഡലം കൂടുതൽ കൂടുതൽ ശോഭയോടെ പ്രകാശ പൂരിതമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വൈ എം താജുദ്ധീൻ

You might also like

Leave A Reply

Your email address will not be published.