ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉത്തേജക കുത്തിവെയ്പ്പ് എടുക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി ചേതന്‍ ശര്‍മ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും താരങ്ങള്‍ക്കുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ബിസിസിഐ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ ഉന്നയിച്ചത്.’സീ ന്യൂസ്’ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് അദ്ദേഹം ഗുരുതരി ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ താരങ്ങള്‍ ഉത്തേജക കുത്തിവയ്പ്പ് എടുക്കാറുണ്ടെന്ന് ചേതന്‍ ശര്‍മ ആരോപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ പ്രധാനമായും ആറ് ആരോപണങ്ങളാണ് ചേതന്‍ ശര്‍മ ഉന്നയിച്ചത്.
80 മുതല്‍ 85 ശതമാനം വരെ ഫിറ്റ്‌നസുണ്ടെങ്കിലും പരുക്ക് മറച്ചുവയ്ക്കാന്‍ കളിക്കാര്‍ കുത്തിവയ്പ്പ് എടുക്കാറുണ്ട്. ഈ കുത്തിവയ്പ്പ് ഉത്തേജക പരിശോധനയില്‍ പോലും പിടിക്കപ്പെട്ടിട്ടില്ല. ഉത്തേജക പരിശോധനയില്‍ ഏത് കുത്തിവയ്പാണ് പിടിക്കപ്പെടുക ഏത് പിടിക്കപ്പെടില്ലെന്നുവരെ കളിക്കാര്‍ക്ക് അറിയാമെന്നും ശര്‍മ ആരോപിച്ചു.