ഭാവിയില്‍ മുന്നോട്ടുപോകാന്‍ ഇന്ത്യ പ്രതീക്ഷ നല്‍കുന്നതായി ഗേറ്റ്‌സ് നോട്ട്‌സ് എന്ന പേരിലുള്ള ബ്ലോഗില്‍ ബില്‍ ഗേറ്റ്‌സ് കുറിച്ചു. ബില്‍ഗേറ്റ്‌സിന്റെ ബ്ലോഗിനെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെക്കുകയും ചെയ്തു.ലോകം ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുമ്ബോഴും വലിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വിജയിക്കുന്ന ഇന്ത്യ ഭാവിയിലേക്കുള്ള പ്രതീക്ഷയാണ് പ്രദാനം ചെയ്യുന്നത്. ശരിയായ കണ്ടുപിടിത്തങ്ങളും ഡെലിവറി ചാനലുകളും ഉണ്ടെങ്കില്‍ ലോകം നേരിടുന്ന വലിയ പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. ലോകം നിരവധി പ്രശ്‌നങ്ങള്‍ നേരിടുമ്ബോള്‍, പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യത്തിന് പണവും സമയവും ഇല്ലെന്നാണ് തനിക്ക് ലഭിക്കുന്ന പ്രതികരണമെന്നും ബില്‍ ഗേറ്റ്‌സ് പറയുന്നു. എന്നാല്‍ ഇവയെല്ലാം തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. ഇന്ത്യ നേടിയ പുരോഗതി തന്നെയാണ് ഇതിനുള്ള തെളിവെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.’ഇന്ത്യ ഭാവിയിലേക്കുള്ള പ്രതീക്ഷയാണ് പ്രദാനം ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. അതുകൊണ്ട് തന്നെ അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. എന്നാല്‍ ആ വെല്ലുവിളികള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചു. പോളിയോ നിര്‍മാര്‍ജനം ചെയ്തു. എച്ച്‌ഐവി പടരുന്നത് നിയന്ത്രിച്ചു, രാജ്യത്തെ ദാരിദ്ര്യം കുറച്ചു. ശിശുമരണനിരക്ക് കുറച്ചു. സാമ്ബത്തിക സേവനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്ന രീതിയിലേക്ക് മാറ്റി.’- ബില്‍ഗേറ്റ്‌സ് കുറിച്ചു.